Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

സസ്‌കാച്ചവാനിൽ അഭയാർത്ഥി അപേക്ഷകളിൽ 98% വർദ്ധനവ് ; താൽക്കാലിക താമസക്കാർ പ്രതിസന്ധിയിൽ

Canada Varthakal by Canada Varthakal
November 12, 2025
in Immigration
Reading Time: 1 min read
saskatchewan

സസ്‌കാച്ചവാൻ: സസ്‌കാച്ചവാനിൽ അഭയാർത്ഥി അപേക്ഷകളിൽ ഒരു വർഷത്തിനുള്ളിൽ 98 ശതമാനത്തിൻ്റെ അസാധാരണ വർധനവ്. ഫെഡറൽ തലത്തിലെ കുടിയേറ്റ നയങ്ങളിൽ വരുത്തിയ സമൂലമായ മാറ്റങ്ങളാണ് ഈ പ്രതിഭാസത്തിന് പിന്നിലെ പ്രധാന കാരണം. സ്ഥിരതാമസത്തിനുള്ള (Permanent Residency – PR) സാധ്യതകൾ പരിമിതമായതോടെ, നിരവധി വിദ്യാർത്ഥികളും താൽക്കാലിക തൊഴിലാളികളും ഉൾപ്പെടെയുള്ള പുതിയ താമസക്കാർക്ക് കാനഡയിൽ തുടരുന്നതിനായി അഭയാർത്ഥി അപേക്ഷകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത് . ഈ വർദ്ധനവ് പ്രവിശ്യയുടെ ജനസംഖ്യാ കണക്കുകളിലും സാമൂഹിക-ആരോഗ്യ മേഖലകളിലും കടുത്ത ആശങ്കകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകൾ പ്രകാരം, 2024 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 683 അഭയാർത്ഥി അപേക്ഷകൾ ലഭിച്ചിടത്ത്, 2025-ലെ ഇതേ കാലയളവിൽ 1,344 അപേക്ഷകളാണ് പ്രവിശ്യയിൽ ലഭിച്ചത്. അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സസ്‌കാച്ചെവനിൽ പുതിയ സ്ഥിര താമസക്കാരുടെ എണ്ണത്തിൽ 50 ശതമാനത്തിലധികം കുറവുണ്ടായി.

ADVERTISEMENT

സ്ഥിരതാമസത്തിനുള്ള മറ്റു വഴികൾ കർശനമായി നിയന്ത്രിച്ചതിനെ തുടർന്നാണ് നിരവധി വിദ്യാർത്ഥികളും താൽക്കാലിക തൊഴിലാളികളും അഭയാർത്ഥി ക്ലെയിമുകളെ ആശ്രയിക്കുന്നതെന്ന് കുടിയേറ്റ നിയമ വിദഗ്ദ്ധൻ ക്രിസ് വീമാൻ അഭിപ്രായപ്പെട്ടു. സ്ഥിര താമസത്തിനുള്ള ക്വാട്ട വെട്ടിച്ചുരുക്കിയതോടെ, മുൻപ് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് പോലുള്ള പ്രോഗ്രാമുകളെ ആശ്രയിച്ചിരുന്ന പലർക്കും ഇപ്പോൾ രാജ്യത്ത് തുടരാനാവാത്ത അവസ്ഥ വന്നുചേർന്നു. അഭയാർത്ഥി ക്ലെയിം നൽകുന്നതിലൂടെ വിചാരണ കാത്തിരിക്കുന്ന സമയത്ത് ഒരു വർഷത്തിലധികം രാജ്യത്ത് താമസിച്ച് ജോലി ചെയ്യാൻ സാധിക്കുന്നത്, ഈ പ്രതിസന്ധിയിൽ താൽക്കാലിക ആശ്വാസം നൽകുന്നു.

2025 ഏപ്രിൽ മുതൽ ജൂൺ വരെ സസ്‌കാച്ചെവനിൽ 3,467 പുതിയ സ്ഥിര താമസക്കാരെ മാത്രമാണ് സ്വീകരിച്ചത്. ഇത് കഴിഞ്ഞ വർഷത്തെ 7,414 എന്ന കണക്കിൽ നിന്ന് 53 ശതമാനത്തിൻ്റെ കുറവാണ്. ദേശീയ തലത്തിൽ പുതിയ കുടിയേറ്റക്കാരുടെ എണ്ണത്തിൽ 23 ശതമാനം കുറവ് രേഖപ്പെടുത്തി. ഫെഡറൽ സർക്കാരിൻ്റെ 2026-ലെ കുടിയേറ്റ പദ്ധതി പ്രകാരം സസ്‌കാച്ചെവന് അധികമായി അനുവദിച്ച 1,000 പ്രവിശ്യാ നോമിനി സ്‌പോട്ടുകൾ (മൊത്തം 6,000 സ്പോട്ടുകൾ) പോലും നിലവിൽ രാജ്യത്ത് തുടരാൻ പാടുപെടുന്ന ആയിരക്കണക്കിന് താൽക്കാലിക താമസക്കാരെ സഹായിക്കാൻ പര്യാപ്തമാകില്ലെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

മെച്ചപ്പെട്ട അവസരങ്ങൾ തേടി പലരും ആൽബർട്ട, ബി.സി., ഒൻ്റാറിയോ തുടങ്ങിയ പ്രവിശ്യകളിലേക്ക് പോകുന്നതിനാൽ, സസ്‌കാച്ചെവൻ പ്രവിശ്യയ്ക്ക് പുതിയ താമസക്കാരെ നിലനിർത്താൻ ബുദ്ധിമുട്ട് നേരിടുകയാണ്. കുടിയേറ്റക്കാർക്ക് ഇവിടെ സ്ഥിരതാമസമാക്കാൻ സഹായിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രവിശ്യാ അധികൃതർ പറയുന്നുണ്ടെങ്കിലും, ഈ അനിശ്ചിതത്വം കാരണം പലരും തങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ മറ്റ് പ്രവിശ്യകളെ തേടുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Saskatchewan sees 98% increase in refugee applications;

Tags: Saskatchewan
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

NB PNP ഡ്രോ: 2026 ജൂലൈ 16 മുതൽ ജൂലൈ 22 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ അറിയാം!
Immigration

NB PNP ഡ്രോ: 2026 ജൂലൈ 16 മുതൽ ജൂലൈ 22 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
July 24, 2026
നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ
Immigration

നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ

by Canada Varthakal
July 23, 2026
canada flag
Immigration

കാനഡയുടെ ചരിത്രത്തിൽ ആദ്യത്തെ മിലിട്ടറി റിക്രൂട്ട് ഡ്രോ; ജൂലൈ 23 നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.