റെജീന:ഉന്നതപഠനം പൂർത്തിയാക്കിയ വിദേശ വിദ്യാർത്ഥികൾക്ക് സ്ഥിരതാമസത്തിലേക്ക് വഴിതുറന്ന് സസ്കാച്ചെവൻ. തങ്ങളുടെ പ്രവിശ്യയിൽ പഠിച്ചിറങ്ങിയ സമർത്ഥരായ ഗ്രാജുവേറ്റ്സിനെ നിലനിർത്തുന്നതിനായി 2026-ൽ സസ്കാച്ചെവൻ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (SINP) വഴി കുറഞ്ഞത് 750 നോമിനേഷനുകൾ പ്രത്യേകം നീക്കിവെക്കാൻ തീരുമാനിച്ചു. തൊഴിൽ മേഖലയിലെ രൂക്ഷമായ ആളില്ലായ്മ പരിഹരിക്കാനും പ്രാദേശിക സമ്പദ്വ്യവസ്ഥ ശക്തമാക്കാനുമാണ് ഈ പുതിയ നീക്കം.
പഠിച്ച കോഴ്സിന് ഉപരിയായി ഗ്രാജുവേറ്റ്സിന് ഏത് മേഖലയിലാണ് ജോലി ചെയ്യുന്നത് എന്നതിനാണ് പുതിയ നയത്തിൽ പ്രാധാന്യം നൽകുന്നത്. ഹെൽത്ത്കെയർ, അഗ്രികൾച്ചർ, ടെക്നോളജി, സ്കിൽഡ് ട്രേഡ്സ്, എനർജി, മൈനിങ്, മാനുഫാക്ചറിങ് തുടങ്ങിയ മുൻഗണനാ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭ്യമാകും. ഇത്തരക്കാർക്ക് പ്രത്യേക അപേക്ഷാ സമയപരിധിയോ വർക്ക് പെർമിറ്റ് തീരാൻ ആറുമാസം മാത്രം ബാക്കിയുള്ളപ്പോൾ മാത്രം അപേക്ഷിക്കണം എന്ന പഴയ നിബന്ധനയോ ബാധകമല്ല.
സസ്കാച്ചെവനിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയവർക്ക് കുറഞ്ഞത് ആറുമാസത്തെ അല്ലെങ്കിൽ 780 മണിക്കൂറത്തെ വേതനത്തോടുകൂടിയ പ്രവൃത്തിപരിചയവും അംഗീകൃത തൊഴിലുടമയിൽ നിന്നുള്ള സ്ഥിര ജോബ് ഓഫറും ഉണ്ടെങ്കിൽ ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. അതേസമയം അക്കോമഡേഷൻ, റീട്ടെയിൽ, ട്രക്കിങ് തുടങ്ങിയ ചില മേഖലകൾക്ക് വാർഷിക അലോക്കേഷൻ പരിധി തുടർന്നും ബാധകമായിരിക്കും.
Saskatchewan Reserves 750 SINP Nominations To Help International Graduates Stay In Canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





