Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

സസ്‌കാച്വാനിലെ ഫോം ലേക്കില്‍ വാഹനാപകടം; യുവതിയും രണ്ടു കുട്ടികളും മരിച്ചു; 40-കാരനായ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

Canada Varthakal by Canada Varthakal
October 3, 2026
in Saskatchewan
Reading Time: 1 min read
RCMP police vehicle in Saskatchewan

RCMP vehicle at the scene of a fatal crash in Saskatchewan.

ഫോം ലേക്ക്: സസ്‌കാച്വാനിലെ ഫോം ലേക്കില്‍ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ യുവതിയും രണ്ട് കുട്ടികളും മരിച്ചു. മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ ട്രക്ക് ഡ്രൈവർക്കെതിരെ കേസെടുത്തു. അപകടകരമായി വാഹനമോടിച്ചതിനാണ് സൗത്ത് കരോലിന സ്വദേശിയായ 40-കാരനെതിരെ നടപടിയെടുത്തത്.

CT CLIENT WEB ADS doc X page 0001 1

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ശേഷമാണ് ഫോം ലേക്കിന് ഏകദേശം ഒമ്പത് കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഗ്രിഡ് റോഡില്‍ അപകടമുണ്ടായത്. ആര്‍സിഎംപി, അഗ്‌നിരക്ഷാസേന, ഇഎംഎസ്, എസ്ടിഎആര്‍എസ് സംഘങ്ങള്‍ സ്ഥലത്തെത്തി. സെമി ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു ട്രക്ക് എസ്യുവിയുമായി കൂട്ടിയിടിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ADVERTISEMENT

എസ്യുവിയിലുണ്ടായിരുന്ന ഫോം ലേക്ക് സ്വദേശികളായ 40-കാരിയായ യുവതിയും എട്ട് വയസ്സുകാരിയും അഞ്ച് വയസ്സുകാരിയും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. എസ്യുവിയിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് എസ്ടിഎആര്‍എസ് വിമാനത്തില്‍ ആശുപത്രിയിലെത്തിച്ചു.

ALSO READ: സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ട്രക്ക് ഓടിച്ചിരുന്നയാള്‍ക്ക് ഗുരുതരമല്ലാത്ത പരിക്കേറ്റു. ട്രക്കിലുണ്ടായിരുന്ന രണ്ട് യാത്രക്കാരില്‍ ഒരാളെ ഇഎംഎസ് സംഘം ആശുപത്രിയിലെത്തിച്ചു. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ എസ്ടിഎആര്‍എസ് വിമാനത്തില്‍ ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍ ഉള്‍പ്പെട്ട സെമി ട്രക്കിന് കേടുപാടുകള്‍ സംഭവിച്ചില്ലെന്നും ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും ആര്‍സിഎംപി അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പിന്നാലെ സൗത്ത് കരോലിനയിലെ സമ്റ്റര്‍ സ്വദേശിയായ 40-കാരന്‍ കെല്ലി നോഫിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപേരുടെ മരണത്തിനും മൂന്നുപേർക്ക് പരിക്കേറ്റതിനും കാരണമായ ഈ അപകടത്തിൽ ഇയാൾക്കെതിരെ ആറു കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചിന് യോര്‍ക്ടണ്‍ പ്രൊവിന്‍ഷ്യല്‍ കോടതിയില്‍ ഹാജരാകണം.

അപകടം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമാകാൻ സസ്‌കാച്വാൻ ആർ.സി.എം.പിയുടെ വിദഗ്ധസംഘം അന്വേഷണം തുടരുകയാണ്. സസ്‌കറ്റൂണിൽ നിന്ന് 237 കിലോമീറ്റർ അകലെയുള്ള ഫോം ലേക്കിലാണ് അപകടം നടന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘Saskatchewan Crash Kills Three’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Liana Shanti
Saskatchewan

ആഭിചാര ആരോപണം, ഓൺലൈൻ വേട്ടയാടൽ; സസ്കാച്വാൻ സ്വദേശികളുടെ പരാതയിൽ ആൾദെവത്തിന് വൻതുക പിഴ

by Canada Varthakal
November 3, 2026
Saskatchewan Justice Minister
Saskatchewan

ഹോട്ടലുകളും ടാക്സികളും ഇനി പോലീസിന്റെ നിരീക്ഷണത്തിൽ: മനുഷ്യക്കടത്ത് തടയാൻ സസ്കാച്വാനിൽ പുതിയ നിയമ ഭേദഗതി

by Canada Varthakal
November 2, 2026
TESTING
Saskatchewan

ഫസ്റ്റ് റെസ്‌പോണ്ടർമാർക്കുള്ള മാൻഡേറ്ററി ടെസ്റ്റിംഗ് ബിൽ: നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സസ്കാച്വാൻ

by Canada Varthakal
October 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.