കാനഡയിലെ പ്രധാന തുറമുഖ നഗരമായ സെന്റ് ജോണിലേക്ക് ഇനി വിനോദസഞ്ചാരികളുടെ ഒഴുക്കായിരിക്കും. കുറച്ചു മാസങ്ങളായി വിനോദസഞ്ചാര മേഖലയിൽ വലിയ തിരക്കില്ലായിരുന്നുവെങ്കിലും, വരുന്ന രണ്ട് മാസങ്ങളിൽ സ്ഥിതി മാറും. അടുത്ത 60 ദിവസത്തിനുള്ളിൽ മാത്രം 51 കൂറ്റൻ ക്രൂയിസ് കപ്പലുകളാണ് ഇവിടെയത്താൻ പോകുന്നത്. അതായത്, ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ കപ്പൽ വീതം തീരമണയും!.

ഈ വർഷം ആകെ 58 ക്രൂയിസ് കപ്പലുകളാണ് ഈ നഗരം സന്ദർശിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഇനി വരാനിരിക്കുന്ന രണ്ട് മാസങ്ങളിലാണ് എത്തുനന്ത്. കഴിഞ്ഞ ബുധനാഴ്ച രണ്ട് വലിയ കപ്പലുകൾ ഒരേസമയം തുറമുഖത്ത് എത്തിയതോടെ ഈ സീസണിലെ വലിയ തിരക്കിന് തുടക്കമായി. വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ ഒരുമിച്ച് എത്തുന്നതോടെ നഗരം കൂടുതൽ സജീവമാകും.
നഗരത്തിന് പുതിയ ജീവൻ
ആയിരക്കണക്കിന് വിദേശ സഞ്ചാരികൾ കപ്പലിറങ്ങി നഗരത്തിലെ വിപണികളിലും തെരുവുകളിലും എത്തുമ്പോൾ സെന്റ് ജോൺ നഗരത്തിന് പുതിയൊരു ഉണർവ് ലഭിക്കുമെന്ന് തുറമുഖത്തിന്റെ തലവനായ ക്രെയ്ഗ് ബെൽ ബെൽ എസ്റ്റാബ്രൂക്സ് പറയുന്നു. “പുറത്തുനിന്ന് എത്തുന്ന സഞ്ചാരികൾ നമ്മുടെ നാടിന്റെ ഭംഗിയെക്കുറിച്ച് പറയുമ്പോഴാണ് നമ്മൾ എത്ര മനോഹരമായ ഒരു സ്ഥലത്താണ് ജീവിക്കുന്നത് എന്ന് നമ്മൾ പോലും തിരിച്ചറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Also Read: യു.എസ് താരിഫ് വന്നാലും തോറ്റുകൊടുക്കില്ല! പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങിക്കൂട്ടി കാനഡക്കാർ
ഇത്തവണ 12 കപ്പലുകൾ രാത്രിയും ഇവിടെ നിർത്തിയിടുന്നുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത് കൂടുതലാണ്. കപ്പലുകൾ രാത്രി കൂടി ഇവിടെ കിടക്കുമ്പോൾ സഞ്ചാരികൾക്ക് നഗരം ചുറ്റിക്കാണാനും, കടകളിൽ കയറി സാധനങ്ങൾ വാങ്ങാനും, ഭക്ഷണം കഴിക്കാനും കൂടുതൽ സമയം കിട്ടും. ഇത് പ്രദേശത്തെ കച്ചവടക്കാർക്ക് വലിയ നേട്ടമാണ്.
ചെറുകിട കച്ചവടക്കാർക്ക് ആശ്വാസം
കഴിഞ്ഞ കുറച്ചു മാസങ്ങളായി വിനോദസഞ്ചാരികൾ കുറവായതിനാൽ നഗരത്തിലെ ചെറുകിട കച്ചവടക്കാരും മ്യൂസിയം അധികൃതരുമൊക്കെ വലിയ പ്രതിസന്ധിയിലായിരുന്നു. എന്നാൽ പുതിയ കപ്പലുകൾ എത്തുന്നതോടെ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
തുറമുഖത്തിന് അടുത്തുള്ള ചെറിയ കടകൾ, തുണിക്കടകൾ, ചരിത്ര മ്യൂസിയങ്ങൾ എന്നിവയ്ക്കൊക്കെ ഈ സീസണിലാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത്. സ്വന്തമായി വലിയ സാമ്പത്തിക സഹായങ്ങളൊന്നും ലഭിക്കാത്ത പ്രാദേശിക മ്യൂസിയങ്ങൾക്ക് സഞ്ചാരികളിൽ നിന്ന് ലഭിക്കുന്ന ടിക്കറ്റ് പണമാണ് പ്രധാന ആശ്വാസം.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വന്ന കപ്പലുകളുടെ എണ്ണത്തിൽ ചെറിയ കുറവുണ്ടെങ്കിലും, വരും ദിവസങ്ങളിൽ മോശം കാലാവസ്ഥ കാരണം മറ്റു വഴി തിരിച്ചുവിടുന്ന കപ്പലുകൾ കൂടി ഇവിടെ എത്താൻ സാധ്യതയുണ്ട്. വരും വർഷങ്ങളിൽ വേനൽക്കാലം മുഴുവൻ നീണ്ടുനിൽക്കുന്ന രീതിയിൽ കപ്പൽ സർവീസുകൾ കൂട്ടാനാണ് അധികൃതർ പദ്ധതിയിടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








