ക്യുബെക്ക് പ്രവിശ്യയിൽ സ്ഥിരതാമസം ആഗ്രഹിക്കുന്ന പരിചയസമ്പന്നരായ തൊഴിലാളികൾക്കായി ക്യുബെക്കിലെ ഇമിഗ്രേഷൻ മന്ത്രാലയം (MIFI) തങ്ങളുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026 ജൂലൈ 3-ന് നടന്ന ഈ തിരഞ്ഞെടുപ്പിൽ ആകെ 501 പേർക്കാണ് അപേക്ഷിക്കാനുള്ള ക്ഷണം (ITA) ലഭിച്ചത്. 2026-ൽ ഇതുവരെ ക്യുബെക്ക് നടത്തിയ ആറ് സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാം (Skilled Worker Selection Program – PSTQ) തിരഞ്ഞെടുപ്പ് റൗണ്ടുകളിൽ വെച്ച് ഏറ്റവും കുറവ് ക്ഷണക്കത്തുകൾ നൽകിയ റൗണ്ടാണ് ജൂലൈ 3-ലെ ഈ ഡ്രോ.
ഈ ഡ്രോയിലൂടെ Stream 1: High Qualification and Specialized Skills വിഭാഗത്തിൽ 74 പേർക്കും, Stream 2: Intermediate and Manual Skills വിഭാഗത്തിൽ ഏറ്റവും കൂടുതലായി 289 പേർക്കും ക്ഷണം ലഭിച്ചു. കൂടാതെ Stream 3: Regulated Professions വിഭാഗത്തിൽ 131 പേർക്കും, Stream 4: Exceptional Talent വിഭാഗത്തിൽ 7 പേർക്കും ഇമിഗ്രേഷൻ മന്ത്രാലയം ക്ഷണക്കത്തുകൾ അയച്ചിട്ടുണ്ട്. ഇതിൽ സ്ട്രീം 1-ൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുറഞ്ഞത് 12 മാസത്തെ പ്രവൃത്തി പരിചയമുള്ളവർക്കും, സ്ട്രീം 4-ൽ 36 മാസത്തെ പ്രവൃത്തി പരിചയമുള്ളവർക്കുമാണ് മുൻഗണന ലഭിച്ചത്.
PSTQ വഴി ക്ഷണം ലഭിക്കുന്നതിനായി അപേക്ഷകർ അവരുടെ തൊഴിൽ മേഖലയും National Occupational Classification (NOC) അഥവാ TEER കാറ്റഗറിയും അടിസ്ഥാനമാക്കിയുള്ള സ്ട്രീമുകളിലാണ് ഉൾപ്പെടേണ്ടത്. ഇതിനായി താല്പര്യമുള്ള അപേക്ഷകർ ആദ്യം Arrima പോർട്ടൽ വഴി തങ്ങളുടെ Expression of Interest (EOI) സമർപ്പിക്കണം. സാമ്പത്തിക മേഖലകൾ, ഗവേഷണം, കല, കായികം തുടങ്ങിയ മേഖലകളിലുള്ളവർക്കും നിയന്ത്രിത തൊഴിൽ മേഖലകളിൽ പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്കും ഇതിലൂടെ പ്രത്യേക അവസരങ്ങളുണ്ട്. ഈ ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനാർത്ഥികൾക്ക് ക്യുബെക്ക് സെലക്ഷൻ സർട്ടിഫിക്കറ്റ് (Québec Selection Certificate – CSQ) ലഭിക്കുന്നതാണ്, ഇത് ഉപയോഗിച്ച് ഇവർക്ക് കാനഡ ഫെഡറൽ സർക്കാരിന് സ്ഥിരതാമസത്തിനുള്ള (Permanent Residency – PR) അന്തിമ അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Quebec PSTQ Draw: Here are the details of the draw held on July 3.






