ക്യുബെക് പ്രവിശ്യയുടെ സ്‌കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാമിലൂടെ (Skilled Worker Selection Program – PSTQ) നടത്തിയ ഏറ്റവും പുതിയ ഇമിഗ്രേഷൻ ഡ്രോയുടെ ഫലങ്ങൾ പുറത്തുവിട്ട് മിനിസ്ട്രി ഓഫ് ഇമിഗ്രേഷൻ (MIFI) . 2026 ഏപ്രിൽ 30-ന് നടന്ന ഈ നറുക്കെടുപ്പിലൂടെ വിവിധ തൊഴിൽ മേഖലകളിൽ പ്രാവീണ്യമുള്ള 2,555 വിദേശ തൊഴിലാളികൾക്കാണ് പ്രവിശ്യയിലേക്ക് സ്ഥിരതാമസത്തിനായി ഇൻവിറ്റേഷൻ ലഭിച്ചിരിക്കുന്നത്.
ഈ വർഷം ക്യുബെക് ഇമിഗ്രേഷൻ വകുപ്പ് നടത്തുന്ന നാലാമത്തെ വലിയ ഡ്രോയാണിത്. ഇത്തവണ ഹൈ ക്വാളിഫൈഡ് ആൻഡ് സ്‌പെഷ്യലൈസ്ഡ് സ്കിൽസ് (Highly qualified and specialized skills) വിഭാഗത്തിൽ 983 പേർക്കും, ഇന്റർമീഡിയറ്റ് ആൻഡ് മാനുവൽ സ്കിൽസ് (Intermediate and manual skills) വിഭാഗത്തിൽ 506 പേർക്കും, റെഗുലേറ്റഡ് പ്രൊഫഷൻസ് (Regulated professions) വിഭാഗത്തിൽ 1,058 പേർക്കും, എക്സെപ്ഷണൽ ടാലന്റ് (Exceptional talent) വിഭാഗത്തിൽ 8 പേരും ഉൾപ്പെടെ ആകെ 2,555 ITA-കളാണ് (Invitation to Apply) നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ക്ഷണങ്ങൾ ലഭിച്ചത് റെഗുലേറ്റഡ് പ്രൊഫഷൻസ് വിഭാഗത്തിലാണ്.
ഓരോ സ്ട്രീമിലും അപേക്ഷകർക്ക് പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. TEER 0, 1, 2 വിഭാഗങ്ങളിലുള്ള പ്രൊഫഷണലുകൾക്കും, TEER 3 മുതൽ 5 വരെയുള്ള ഇന്റർമീഡിയറ്റ് തൊഴിലാളികൾക്കും ഈ ഡ്രോയിൽ അവസരം ലഭിച്ചു. മിക്ക വിഭാഗങ്ങളിലും അപേക്ഷകർക്ക് ക്യുബെക്കിൽ കുറഞ്ഞത് 12 മാസത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. ഫിസിഷ്യൻമാർ, ക്യുബെക് ഡിപ്ലോമ ഉള്ളവർ, മുൻഗണനാ പട്ടികയിലുള്ള ജോലികൾ (Priority occupations) ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക പരിഗണന ലഭിച്ചു. എക്സെപ്ഷണൽ ടാലന്റ് വിഭാഗത്തിൽ മുൻപത്തേക്കാൾ നാലിരട്ടി ആളുകൾക്ക് ഇത്തവണ അവസരം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. ഇൻവിറ്റേഷൻ ലഭിച്ചവർ നിശ്ചിത സമയപരിധിക്കുള്ളിൽ തങ്ങളുടെ അപേക്ഷകൾ പൂർത്തിയാക്കി സമർപ്പിക്കേണ്ടതാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Quebec PSTQ Draw: Details of the draw held on April 30, 2026




