ഒന്റാരിയോ; ക്യുബെക്കിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് മതചിഹ്നങ്ങൾ വിലക്കാനുള്ള പുതിയ സർക്കാരിന്റെ നീക്കത്തിനെതിരെ കാനഡയിൽ പ്രതിഷേധം. അധ്യാപകർക്കും പൊതുമേഖലാ ജീവനക്കാർക്കും ഏർപ്പെടുത്തിയ വിലക്ക് ഇനി കുട്ടികളിലേക്കും വ്യാപിപ്പിക്കുമെന്ന കാനഡയിലെ ക്യുബെക്ക് പ്രവിശ്യാ സർക്കാരിന്റെ പ്രഖ്യാപനമാണ് വിവാദമായത്.

ക്യുബെക്ക് പൂർണമായും മതേതരമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് പുതിയ ഭരണം നിലവിൽ വന്ന പാർട്ടി ക്യുബെക്വായുടെ (PQ) ന്യായീകരണം. എന്നാൽ കുട്ടികളുടെ മതസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും മേലുള്ള കടന്നുകയറ്റമാണിതെന്ന് നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലിംസ് (എൻ.സി.സി.എം) പ്രസിഡന്റ് സ്റ്റീഫൻ ബ്രൗൺ ആരോപിച്ചു. ഹിജാബ്, തലപ്പാവ്, കുരിശ്, കിപ്പ തുടങ്ങിയവ ധരിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികളെയാണ് ഇത് പ്രധാനമായും ബാധിക്കുക.
നീക്കത്തിനെതിരെ ക്യുബെക്ക് സൊളിഡെയർ എന്ന പ്രതിപക്ഷ പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്. അധ്യാപക ക്ഷാമവും വിദ്യാലയങ്ങളുടെ പോരായ്മകളും പരിഹരിക്കുന്നതിന് പകരം സർക്കാർ ഇത്തരം തർക്കങ്ങൾ ഉണ്ടാക്കുകയാണെന്ന് അവർ വിമർശിച്ചു. കുട്ടികൾ ഭരണകൂടത്തിന്റെ ഭാഗമല്ലാത്തതിനാൽ അവർക്ക് മേൽ ഇത്തരം നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നത് തെറ്റാണെന്ന് കത്തോലിക്കാ സംഘടനകളും ചൂണ്ടിക്കാട്ടി.
Also Read: എബോള കേസുകൾ 10,000 കടന്നു; കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ആഫ്രിക്കൻ ആരോഗ്യവിഭാഗം
നേരത്തെ വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുവന്ന ഈ നിയമം വരുംദിവസങ്ങളിൽ ജനപ്രതിനിധി സഭയിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. പുതിയ ഉത്തരവ് നിലവിൽ വന്നാൽ ശക്തമായ നിയമപോരാട്ടം നടത്താനാണ് വിവിധ സമുദായ സംഘടനകളുടെ തീരുമാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




