Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Quebec

മതചിഹ്നങ്ങൾക്ക് വിലക്ക് തുടരും; ക്യുബെക്കിന്റെ ബിൽ 21 ശരിവച്ച് സുപ്രീം കോടതി

Canada Varthakal by Canada Varthakal
November 27, 2026
in Quebec
Reading Time: 1 min read
Supreme Court

Image credits: screen grab

ക്യുബെക്ക് : ക്യുബെക്കിന്റെ വിവാദ മതേതരത്വ നിയമമായ ബിൽ 21ലെ ഭൂരിഭാഗം വ്യവസ്ഥകളിലും ശരിവച്ച് സുപ്രീം കോടതി. 2026 നവംബർ 27 വെള്ളിയാഴ്ചയാണ് കോടതി വിധി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, ജഡ്ജിമാർ തുടങ്ങിയ ചില സർക്കാർ ജീവനക്കാർക്ക് ജോലിക്കിടെ മതചിഹ്നങ്ങൾ ധരിക്കാൻ കഴിയില്ല. എന്നാൽ ക്യുബെക്ക് നിയമസഭയിലെ അംഗങ്ങൾ മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നത് വിലക്കുന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു.

1 04 05 04 1 1 1

2019-ലാണ് ക്യുബെക്ക് സർക്കാർ ബിൽ 21 പാസാക്കിയത്. ജഡ്ജിമാർ, പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയ ചില പൊതുമേഖലാ ജീവനക്കാർക്കാണ് നിയന്ത്രണം ബാധകമാകുന്നത്. ഹിജാബ് ധരിക്കുന്ന മുസ്ലീം സ്ത്രീകൾ, തലപ്പാവ് ധരിക്കുന്ന സിഖുകാർ, കിപ്പ ധരിക്കുന്ന ജൂതന്മാർ എന്നിവരെയും നിയമം ബാധിക്കുന്നുണ്ട്.

ADVERTISEMENT

നിയമത്തിനെതിരെ വിവിധ സംഘടനകൾ കോടതിയെ സമീപിച്ചു. അധ്യാപകരെയും മറ്റ് ജീവനക്കാരെയും ജോലിക്ക് എടുക്കുന്നതിനും നിലവിലുള്ളവരെ ജോലിയിൽ തുടരാൻ അനുവദിക്കുന്നതിനും സ്ഥാനക്കയറ്റം നൽകുന്നതിനും ബിൽ 21 തടസ്സമാകുമെന്ന് സ്കൂൾ ബോർഡ് വാദിച്ചു.

ബിൽ 21 കാരണം സ്കൂൾ ബോർഡുകൾക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനും നിലവിലുള്ളവരെ ജോലിയിൽ തുടരാൻ അനുവദിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകുമെന്ന് സുപ്രീം കോടതി അംഗീകരിച്ചു. എന്നാൽ, ഈ നിയന്ത്രണം ക്യുബെക്കിലെ ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ഭാഷയെയും സംസ്കാരത്തെയും ബാധിക്കുന്നുണ്ടെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാൽ ഈ വാദം മാത്രം പരിഗണിച്ച് നിയമം റദ്ദാക്കാനാകില്ലെന്നും കോടതി അറിയിച്ചു.

അതേസമയം, ക്യുബെക്ക് നിയമസഭയിലെ അംഗങ്ങൾ മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നത് വിലക്കുന്ന വ്യവസ്ഥ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് സുപ്രീം കോടതിയിലെ ഏഴ് ജഡ്ജിമാരും ഒരേ നിലപാടിലെത്തി. വോട്ട് ചെയ്യാനും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുമുള്ള ജനങ്ങളുടെ അവകാശത്തെ ഈ വിലക്ക് ബാധിക്കുന്നതിനാലാണ് കോടതി ഈ വ്യവസ്ഥ റദ്ദാക്കിയത്.

Also Read: ഓട്ടവയിൽ യെല്ലോ അലേർട്ട് പിൻവലിച്ചു; വരും ദിവസങ്ങളിലെ കാലാവസ്ഥ മുന്നറിയിപ്പ് അറിയാം

ഇതോടെ ബിൽ 21-ന്റെ ഭൂരിഭാഗം വ്യവസ്ഥകളും ക്യുബെക്കിൽ തുടർന്നും നടപ്പിലാകും. എന്നാൽ, നിയമസഭാ അംഗങ്ങൾ മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നത് വിലക്കുന്ന വ്യവസ്ഥ ഇനി നിലനിൽക്കില്ല. മതസ്വാതന്ത്ര്യവും പ്രവിശ്യയുടെ മതേതരത്വവും സംബന്ധിച്ച കാനഡയിലെ ചർച്ചകളിൽ സുപ്രീം കോടതിയുടെ ഈ വിധി പ്രധാനമാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Montreal recycling plant fire
Quebec

ക്യുബെക്കിൽ മെറ്റൽ റീസൈക്ലിംഗ് പ്ലാന്റിൽ വൻ തീപിടിത്തം; നഗരങ്ങളിൽ പുക മുന്നറിയിപ്പ്

by Canada Varthakal
November 26, 2026
Canada Supreme Court
Quebec

മതചിഹ്നങ്ങൾക്ക് വിലക്കേർപ്പെടുത്തിയ Quebec ‘Bill 21’:: സുപ്രീം കോടതിയുടെ നിർണ്ണായക വിധി നവംബർ 27-ന്

by Canada Varthakal
November 24, 2026
Montreal hospital launches virtual emergency care appointments
Quebec

ആശുപത്രിയിലെ കാത്തിരിപ്പ് കുറയ്ക്കാൻ പുതിയ നീക്കം; അത്യാഹിത വിഭാഗത്തിൽ വെർച്വൽ അപ്പോയിന്റ്‌മെന്റുമായി മോൺട്രിയൽ

by Canada Varthakal
October 22, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.