Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Quebec

ക്യുബെക്കിൽ മെറ്റൽ റീസൈക്ലിംഗ് പ്ലാന്റിൽ വൻ തീപിടിത്തം; നഗരങ്ങളിൽ പുക മുന്നറിയിപ്പ്

Canada Varthakal by Canada Varthakal
November 26, 2026
in Quebec
Reading Time: 1 min read
Montreal recycling plant fire

Image credits: screen grab

ക്യുബെക്ക്: മോൺട്രിയലിന്റെ തെക്കുഭാഗത്തുള്ള മോണ്ടെറെഗി മേഖലയിലെ സെന്റ്-മാത്യു-ഡി-ബെലോയിൽ പ്രവർത്തിക്കുന്ന മെറ്റൽ റീസൈക്ലിംഗ് പ്ലാന്റിൽ വ്യാഴാഴ്ച (നവംബർ 26) രാവിലെ വൻ തീപിടിത്തമുണ്ടായി. ഹൈവേ 20-ന് സമീപമുള്ള നോബൽ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പ്രദേശമാകെ പുക വ്യാപിച്ചതോടെ സമീപ നഗരങ്ങളിലെ ജനങ്ങളോട് വീടിനുള്ളിൽ കഴിയാനും തീപിടിത്തമുണ്ടായ പ്രദേശത്തേക്ക് പോകുന്നത് ഒഴിവാക്കാനും അധികൃതർ നിർദേശം നൽകി.

1 04 05 04 1 1 1

ഹൈവേ 20-ന് സമീപമുള്ള നോബൽ പ്ലാന്റിലാണ് തീപിടുത്തം ഉണ്ടായത്. ഏകദേശം 30 അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച വിവരങ്ങൾ നിലവിൽ വ്യക്തമല്ല.
കനത്ത പുക കാരണം സെന്റ്-മാത്യു-ഡി-ബെലോയിൽ, സെന്റ്-ബാസിലെ-ലെ-ഗ്രാൻഡ്, മക്മാസ്റ്റർവില്ലെ എന്നീ പ്രദേശങ്ങളിലെ ജനങ്ങളോട് പുറത്തുപോകുന്നത് ഒഴിവാക്കാനും വാതിലുകളും ജനലുകളും അടച്ചിടാനും വല്ലീ-ഡു-റിച്ചെലിയു അഗ്നിശമന സേന സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.

ADVERTISEMENT

സെന്റ്-ജൂലി, ലോങ്‌യുയിൽ എന്നീ നഗരങ്ങളും പുക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ലോങ്‌യുയിലിലെ സെന്റ്-ഹ്യൂബർട്ട്, ഗ്രീൻഫീൽഡ് പാർക്ക് എന്നിവിടങ്ങളെയും പുക ബാധിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വീടിനുള്ളിൽ തന്നെ തുടരാനും, വാതിലുകളും ജനലുകളും അടയ്ക്കാനും, എയർ എക്സ്ചേഞ്ചറുകൾ ഓഫ് ചെയ്യാനും ലോങ്‌യുയിൽ നഗരം നിർദ്ദേശിച്ചു.

അന്തരീക്ഷ മലിനീകരണം സംബന്ധിച്ച ക്യുബെക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് സെന്റ്-ജൂലി അധികൃതർ അറിയിച്ചു. ഇക്കാര്യത്തിൽ പ്രതികരണം മാധ്യമങ്ങൾ മന്ത്രാലയത്തെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല.

Also Read: ഇന്ത്യ-കാനഡ വ്യാപാര കരാർ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും; പ്രതീക്ഷ പങ്കുവെച്ച് കാനഡ

സംഭവത്തെ തുടർന്ന് മാരി-വിക്ടോറിൻ സ്കൂൾ സർവീസ് സെന്റർ തങ്ങളുടെ സ്കൂളുകളിലും കേന്ദ്രങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കുട്ടികൾ കെട്ടിടങ്ങൾക്കുള്ളിൽ സുരക്ഷിതരാണെന്നും ജീവനക്കാരുടെ മേൽനോട്ടത്തിൽ സാധാരണ നിലയിലുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canada Supreme Court
Quebec

മതചിഹ്നങ്ങൾക്ക് വിലക്കേർപ്പെടുത്തിയ Quebec ‘Bill 21’:: സുപ്രീം കോടതിയുടെ നിർണ്ണായക വിധി നവംബർ 27-ന്

by Canada Varthakal
November 24, 2026
Montreal hospital launches virtual emergency care appointments
Quebec

ആശുപത്രിയിലെ കാത്തിരിപ്പ് കുറയ്ക്കാൻ പുതിയ നീക്കം; അത്യാഹിത വിഭാഗത്തിൽ വെർച്വൽ അപ്പോയിന്റ്‌മെന്റുമായി മോൺട്രിയൽ

by Canada Varthakal
October 22, 2026
AI Chatbots
Quebec

ക്യുബെക്ക് തിരഞ്ഞെടുപ്പിൽ AI നൽകിയത് തെറ്റായ വിവരങ്ങൾ; അന്വേഷണം ആരംഭിച്ച് കാനഡ പാർലമെന്ററി സമിതി

by Canada Varthakal
October 9, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.