പ്രധാനമന്ത്രി മാർക്ക് കാർണിയുടെയും മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെയും ബാങ്കിംഗ് പ്രൊഫൈലുകൾ ആക്‌സസ് ചെയ്‌തുവെന്നാരോപിച്ച് ഒട്ടാവ റോയൽ ബാങ്ക് ഓഫ് കാനഡയിലെ ഒരു ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബാങ്കിംഗ് വിവരങ്ങൾ ചോർത്തിയെന്നാണ് ഇയാളുടെ പേരിലുള്ള കുറ്റം. ഇബ്രാഹിം അൽ-ഹാകിം (23) എന്നയാളെയാണ് പോലീസ് പിടികൂടിയത്. ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്നതിനും വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാക്കുന്നതിനും ഇയാൾക്ക് ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
പോലീസ് രേഖകൾ പ്രകാരം, 2022-ൽ RBC-യിൽ ജോലിക്ക് കയറിയ ഇബ്രാഹിം അൽ-ഹാകിം കമ്പ്യൂട്ടർ വഴി ബാങ്കിൻ്റെ വിവരങ്ങൾ ദുരുപയോഗം ചെയ്തു. ജൂൺ 17-ന് പ്രധാനമന്ത്രി മാർക്ക് കാർണി, മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുടെ ബാങ്കിംഗ് പ്രൊഫൈലുകൾ ഇയാൾ പരിശോധിച്ചതായി കണ്ടെത്തി. ‘AI WORLD’ എന്ന പേരിൽ ടെലിഗ്രാമിൽ സംസാരിച്ചിരുന്ന ഒരാളാണ് ഇതിനായി ഇയാളെ പ്രേരിപ്പിച്ചത്. ഈ അക്കൗണ്ടിന് സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.
ഓരോ തവണ ആവശ്യങ്ങൾ പൂർത്തിയാക്കുമ്പോഴും 500 ഡോളർ വീതം പ്രതിഫലമായി ലഭിച്ചിരുന്നതായി ഇബ്രാഹിം സമ്മതിച്ചു. മൊത്തം 5,000 ഡോളറാണ് ഇയാൾക്ക് ഈ ഇടപാടുകളിലൂടെ ലഭിച്ചത്. ബാങ്കിൻ്റെ ആഭ്യന്തര അന്വേഷണത്തിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ജൂലൈ 10-ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കോ രാജ്യസുരക്ഷയ്ക്കോ ഭീഷണിയുണ്ടാകാൻ സാധ്യതയില്ലെന്ന് പോലീസ് അറിയിച്ചു. RBC വക്താവ് ഷെറിൽ ബ്രിയാൻ, ഇയ്യാളെ പിരിച്ചുവിട്ടതായി അറിയിച്ചു. ബാങ്കിൻ്റെ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് അവർ പറഞ്ഞു. അടുത്ത ആഴ്ച ഇയാൾ കോടതിയിൽ ഹാജരാകും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Prime Minister's banking records leaked, reward of $500; huge fraud committed





