ചമ്പാരൻ: ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ വിഷമദ്യം കഴിച്ച് അഞ്ചുപേർ മരിച്ചു. ബുധനാഴ്ച മുതൽ ജില്ലയിലെ തുർകൗലിയ, രഘുനാഥ്പൂർ പോലീസ് സ്റ്റേഷൻ പരിധികളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മരിച്ചവരിൽ ഒരാൾ 25 വയസ്സുള്ള യുവാവാണ്. മരണ വിവരം പുറത്തറിയാതിരിക്കാൻ ഗ്രാമവാസികൾ ആദ്യം മരിച്ച യുവാവിന്റെ മൃതദേഹം പോലീസിനെ അറിയിക്കാതെ സംസ്കരിച്ചിരുന്നു. നിലവിൽ ഒമ്പത് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
മദ്യം കഴിച്ചവരിൽ ആറ് പേർക്ക് കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെത്തുടർന്ന് പോലീസ് നടത്തിയ വ്യാപകമായ റെയ്ഡുകളിൽ 12 പേരെ അറസ്റ്റ് ചെയ്തു. മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനത്ത് വ്യാജമദ്യത്തിന്റെ ഉത്പാദനവും വിതരണവും എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്.
Poisonous liquor tragedy in Bihar: Five dead; many lose eyesight
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



