പ്രിൻസ് എഡ്വേർഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PEI PNP) തങ്ങളുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. ഈ പുതിയ ഡ്രോയിലൂടെ യോഗ്യരായ നിരവധി അപേക്ഷകർക്കാണ് കാനഡയിലേക്ക് സ്ഥിരതാമസത്തിന് വഴിതുറന്നിരിക്കുന്നത്.
2026 നവംബർ 9-ന് നടന്ന ഈ നറുക്കെടുപ്പിലൂടെ ലെബർ & എക്സ്പ്രസ് എൻട്രി (Labour & Express Entry) വിഭാഗങ്ങളിലായി ആകെ 192 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻസ് നൽകിയിരിക്കുന്നത്. ആവശ്യക്കാറേറെയുള്ള തൊഴിൽ മേഖലകളിൽ (high-demand occupations) മികവ് തെളിയിച്ച വിദഗ്ദ്ധ തൊഴിലാളികൾക്കും പ്രവിശ്യയിലെ പ്രധാന തൊഴിൽ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ഇത്തവണ മുൻഗണന നൽകിയിട്ടുണ്ട്.
Also Read: കാനഡ വർക്ക് പെർമിറ്റിൽ നിർണായക മാറ്റങ്ങൾ: മൂന്ന് LMIA ഇളവുകൾ പ്രാബല്യത്തിൽ
UPEI (University of Prince Edward Island), ഹോളണ്ട് കോളേജ് (Holland College), കൊളേജ് ഡി എൽ ഐൽ (Collège de l’Île) എന്നിവിടങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ അന്താരാഷ്ട്ര ബിരുദധാരികൾക്ക് (International Graduates) ഈ നറുക്കെടുപ്പ് വലിയ അവസരമാണ് ഒരുക്കുന്നത്. ഈ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും മുൻഗണനാ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും തങ്ങളുടെ അപേക്ഷയുമായി മുന്നോട്ട് പോകാം. ഇൻവിറ്റേഷൻസ് ലഭിച്ചവർ പ്രവിശ്യ നിശ്ചയിച്ചിട്ടുള്ള അപേക്ഷാ സമയപരിധിക്കുള്ളിൽ ആവശ്യമായ കൃത്യമായ വിവരങ്ങളും രേഖകളും സമർപ്പിച്ച് അടുത്ത ഘട്ട നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





