Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Prince Edward Island

ആൽബർട്ടയിലെ പുതിയ നിയമം പി.ഇ.ഐക്ക് തിരിച്ചടിയാകുമോ? ആരോഗ്യപ്രവർത്തകർ പ്രതിഷേധത്തിൽ

Canada Varthakal by Canada Varthakal
March 17, 2026
in Prince Edward Island
Reading Time: 1 min read
ആൽബർട്ടയിലെ പുതിയ നിയമം പി.ഇ.ഐക്ക് തിരിച്ചടിയാകുമോ? ആരോഗ്യപ്രവർത്തകർ പ്രതിഷേധത്തിൽ

ഷാർലറ്റ്ടൗൺ: ആൽബർട്ട സർക്കാർ നടപ്പിലാക്കുന്ന പുതിയ ആരോഗ്യ നിയമത്തിനെതിരെ (Bill 11) രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പുന്നു. അൽബെർട്ടയിലെ നിയമപരിഷ്കാരം മറ്റ് ചെറുകിട പ്രവിശ്യകളിലെ പൊതുജനാരോഗ്യ സംവിധാനത്തെ തകിടം മറിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ (P.E.I.) ആരോഗ്യ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും രംഗത്തെത്തി. തങ്ങളുടെ ഹെൽത്ത് കാർഡുകൾ ഉയർത്തിപ്പിടിച്ചാണ് പ്രതിഷേധക്കാർ ഫെഡറൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്.

ആൽബർട്ടയുടെ ‘ഹെൽത്ത് സ്റ്റാറ്റ്യൂട്ട്സ് അമൻഡ്‌മെന്റ് ആക്ട് 2025’ പ്രകാരം ഡോക്ടർമാർക്ക് ഒരേസമയം പൊതുമേഖലയിലും സ്വകാര്യ മേഖലയിലും സേവനം അനുഷ്ഠിക്കാൻ അനുമതി ലഭിക്കും. ‘ഡ്യുവൽ പ്രാക്ടീസ്’ എന്ന് വിളിക്കപ്പെടുന്ന ഈ രീതി നടപ്പിലാക്കുന്നതോടെ, മികച്ച വരുമാനവും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന സ്വകാര്യ മേഖലയിലേക്ക് ഡോക്ടർമാർ ആകർഷിക്കപ്പെടുമെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. ഇത് പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരുടെ കുറവിനും ചികിത്സാ വൈകലിനും കാരണമാകുമെന്നാണ് ഇവരുടെ പ്രധാന ആശങ്ക.

ADVERTISEMENT

കാനഡ ഹെൽത്ത് കൊയലിഷന്റെ നേതൃത്വത്തിൽ ഷാർലറ്റ്ടൗണിൽ നടന്ന വാർത്താ സമ്മേളനത്തിൽ പി.ഇ.ഐ ഹെൽത്ത് കൊയലിഷൻ പ്രസിഡന്റ് മേരി ബോയ്ഡ് ആശങ്ക രേഖപ്പെടുത്തി. “അൽബെർട്ട ആകർഷകമായ ഓഫറുകൾ മുന്നോട്ട് വെച്ചാൽ ഡോക്ടർമാർ അങ്ങോട്ട് ചേക്കേറും. നിലവിൽ തന്നെ ഡോക്ടർമാരുടെ കുറവ് നേരിടുന്ന പി.ഇ.ഐ പോലുള്ള ചെറിയ പ്രവിശ്യകളെ ഇത് സാരമായി ബാധിക്കുംമെന്ന് അവർ പറഞ്ഞു. ഡോക്ടർമാരും നഴ്സുമാരും ഒരേസമയം രണ്ട് സ്ഥലത്ത് ഉണ്ടാകില്ലെന്നും, സ്വകാര്യ മേഖലയിലെ വരുമാനം വർധിക്കുന്നത് പൊതുസേവനത്തിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിന് കാരണമാകുമെന്നും പി.ഇ.ഐ നഴ്സസ് യൂണിയൻ പ്രസിഡന്റ് കിം സിയേഴ്സ് വ്യക്തമാക്കി.

അതേസമയം, പുതിയ നിയമത്തെ അനുകൂലിക്കുന്നവരും രംഗത്തുണ്ട്. മിശ്രസമ്പ്രദായം നടപ്പിലാക്കുന്നത് ഡോക്ടർമാരെ രാജ്യത്ത് തന്നെ നിലനിർത്താൻ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. നോർവേ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ മാതൃകകൾ ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അമേരിക്കൻ മാതൃകയിലുള്ള രണ്ടുതട്ടിലുള്ള ആരോഗ്യസംവിധാനം കാനഡയിൽ വരുന്നത് സാധാരണക്കാരുടെ ചികിത്സാ ചെലവ് വർധിപ്പിക്കുമെന്നാണ് ആരോഗ്യ സാമ്പത്തിക വിദഗ്ധർ പറയുന്നത്.

വിഷയത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണിയും ആരോഗ്യ മന്ത്രി മാർജോറി മിഷേലും ഇടപെടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ‘കാനഡ ഹെൽത്ത് ആക്ട്’ സംരക്ഷിക്കുമെന്നും അൽബെർട്ടയിലെ പുതിയ നിയമത്തെക്കുറിച്ച് കൂടുതൽ പഠിച്ചുവരികയാണെന്നും ഫെഡറൽ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്.

pei-health-advocates-urge-ottawa-to-intervene-on-albertas-bill-11

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt


Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഷാർലറ്റ്‌ടൗൺ ഐലൻഡേഴ്‌സിന് പുതിയ കോച്ച്; NHL മുൻ താരം ജോൺ മിച്ചൽ ചുമതലയേറ്റു
Prince Edward Island

ഷാർലറ്റ്‌ടൗൺ ഐലൻഡേഴ്‌സിന് പുതിയ കോച്ച്; NHL മുൻ താരം ജോൺ മിച്ചൽ ചുമതലയേറ്റു

by Canada Varthakal
July 27, 2026
ഷാർലറ്റ്‌ടൗണിൽ വാർഷിക പ്രൈഡ് പരേഡ് സംഘടിപ്പിച്ചു : ആഘോഷത്തിൽ പങ്കുചേർന്ന് നൂറുകണക്കിന് ആളുകൾ
Prince Edward Island

ഷാർലറ്റ്‌ടൗണിൽ വാർഷിക പ്രൈഡ് പരേഡ് സംഘടിപ്പിച്ചു : ആഘോഷത്തിൽ പങ്കുചേർന്ന് നൂറുകണക്കിന് ആളുകൾ

by Canada Varthakal
July 26, 2026
പി.ഇ.ഐ പ്രൈഡ് ഫെസ്റ്റിവലിന് തുടക്കം; ഓഗസ്റ്റ് 2 വരെ ആഘോഷങ്ങൾ!
Prince Edward Island

പി.ഇ.ഐ പ്രൈഡ് ഫെസ്റ്റിവലിന് തുടക്കം; ഓഗസ്റ്റ് 2 വരെ ആഘോഷങ്ങൾ!

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.