Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Prince Edward Island

മൈനസ് 30 ഡിഗ്രി തണുപ്പിൽ വിറച്ച് പി.ഇ.ഐ; വരുന്നത്, ആർട്ടിക് കാറ്റും കനത്ത മഞ്ഞുവീഴ്ചയും; അതീവ ജാഗ്രത നിർദേശം

Canada Varthakal by Canada Varthakal
January 23, 2026
in Prince Edward Island
Reading Time: 1 min read
മൈനസ് 30 ഡിഗ്രി തണുപ്പിൽ വിറച്ച് പി.ഇ.ഐ; വരുന്നത്, ആർട്ടിക് കാറ്റും കനത്ത മഞ്ഞുവീഴ്ചയും; അതീവ ജാഗ്രത നിർദേശം

ഷാർലറ്റൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ (PEI) ഈ വാരാന്ത്യം അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആർട്ടിക് കാറ്റിന്റെ സ്വാധീനം മൂലം പ്രവിശ്യയിൽ താപനില മൈനസ് 25 മുതൽ മൈനസ് 30 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നാണ് എൻവയോൺമെന്റ് കാനഡ വ്യക്തമാക്കുന്നത്. ശനിയാഴ്ച രാവിലെയോടെ താപനില മൈനസ് 20 ഡിഗ്രിയിൽ എത്തുമെന്നും കാറ്റിന്റെ വേഗത കൂടുന്നതോടെ തണുപ്പ് മൈനസ് 30 ആയി അനുഭവപ്പെടുമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. അതിശൈത്യത്തിനൊപ്പം തിങ്കളാഴ്ചയോടെ 20 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.

ശൈത്യം കടുത്തതോടെ ഷാർലറ്റൗൺ മുനിസിപ്പാലിറ്റിയിൽ ജാക്ക് ബ്ലാഞ്ചാർഡ് ഹാൾ, കമ്മ്യൂണിറ്റി ബാപ്റ്റിസ്റ്റ് ചർച്ച് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. വീടില്ലാത്തവർക്കും മറ്റും സഹായത്തിനായി പി.ഇ.ഐ ഷെൽട്ടർ സപ്പോർട്ട് ലൈൻ (1-833-220-4722) ലഭ്യമാണ്. ഫിറ്റ്‌സ്‌റോയ് സ്ട്രീറ്റിലെ സാൽവേഷൻ ആർമി ഓഫീസ് ശനി, ഞായർ ദിവസങ്ങളിൽ പകൽ മുഴുവൻ പ്രവർത്തിക്കും. വൈദ്യുതി ഉപയോഗം വർധിക്കാൻ സാധ്യതയുള്ളതിനാൽ ഊർജ്ജ നിയന്ത്രണത്തിന് തയ്യാറാകണമെന്ന് മാരിടൈം ഇലക്ട്രിക് അറിയിച്ചിട്ടുണ്ട്. അതിശൈത്യം ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുന്നവർ ഒന്നിലധികം ലെയറുകളുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും കാറ്റിനെ പ്രതിരോധിക്കുന്ന ഓവർക്കോട്ടുകൾ കരുതണമെന്നും നിർദ്ദേശമുണ്ട്.

ADVERTISEMENT

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വീടുകളിലും ജോലിസ്ഥലങ്ങളിലും 72 മണിക്കൂർ നേരത്തേക്കുള്ള എമർജൻസി കിറ്റുകൾ കരുതണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. വെള്ളം, പാകം ചെയ്യേണ്ടതില്ലാത്ത ഭക്ഷണസാധനങ്ങൾ, മരുന്നുകൾ, ബാറ്ററികൾ, ടോർച്ച്, റേഡിയോ, പുതപ്പുകൾ, അത്യാവശ്യം പണം എന്നിവ കിറ്റിൽ ഉണ്ടായിരിക്കണം. വളർത്തുമൃഗങ്ങളെ പുറത്തുവിടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഞായറാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും മൂലം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണം.

pei-cold-warning-environment-canada-yellow-alert-january

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: A flow of arctic airalert-januarypei-cold-warning
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഡോക്ടർമാരില്ല, എമർജൻസി വീണ്ടും അടച്ചു; പി.ഇ.ഐയിലെ ആരോഗ്യസംവിധാനം സമ്മർദത്തിൽ
Prince Edward Island

ഡോക്ടർമാരില്ല, എമർജൻസി വീണ്ടും അടച്ചു; പി.ഇ.ഐയിലെ ആരോഗ്യസംവിധാനം സമ്മർദത്തിൽ

by Canada Varthakal
July 27, 2026
ഷാർലറ്റ്‌ടൗൺ ഐലൻഡേഴ്‌സിന് പുതിയ കോച്ച്; NHL മുൻ താരം ജോൺ മിച്ചൽ ചുമതലയേറ്റു
Prince Edward Island

ഷാർലറ്റ്‌ടൗൺ ഐലൻഡേഴ്‌സിന് പുതിയ കോച്ച്; NHL മുൻ താരം ജോൺ മിച്ചൽ ചുമതലയേറ്റു

by Canada Varthakal
July 27, 2026
ഷാർലറ്റ്‌ടൗണിൽ വാർഷിക പ്രൈഡ് പരേഡ് സംഘടിപ്പിച്ചു : ആഘോഷത്തിൽ പങ്കുചേർന്ന് നൂറുകണക്കിന് ആളുകൾ
Prince Edward Island

ഷാർലറ്റ്‌ടൗണിൽ വാർഷിക പ്രൈഡ് പരേഡ് സംഘടിപ്പിച്ചു : ആഘോഷത്തിൽ പങ്കുചേർന്ന് നൂറുകണക്കിന് ആളുകൾ

by Canada Varthakal
July 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.