പ്രിൻസ് എഡ്വേർഡ്; വർഷത്തിൽ രണ്ടുതവണ ക്ലോക്കിലെ സമയം മാറ്റുന്ന നിലവിലെ രീതി മാറ്റുന്നതിനെക്കുറിച്ച് പ്രിൻസ് എഡ്വേർഡ് ഐലൻഡ് സർക്കാർ ജനങ്ങളുടെ അഭിപ്രായം തേടുന്നു. പ്രവിശ്യാ ഭരണകൂടം തയാറാക്കിയ ഓൺലൈൻ സർവേയിലൂടെ ഡിസംബർ 13 വരെ ജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായം അറിയിക്കാം. നിലവിലെ രീതി തുടരണമോ അതോ വർഷം മുഴുവൻ ഒരേ സമയം (സ്റ്റാൻഡേർഡ് സമയമോ ഡേലൈറ്റ് സേവിംഗ് സമയമോ) വേണമോ എന്നാണ് സർവേയിലൂടെ ചോദിക്കുന്നത്.
ദിനചര്യകളെയും കച്ചവടത്തെയും സമയം ബാധിക്കുന്നതിനാൽ, തീരുമാനമെടുക്കും മുൻപ് ജനങ്ങളുടെ പ്രതികരണം അറിയാനാണ് ഈ നീക്കമെന്ന് പ്രീമിയർ റോബ് ലാന്റ്സ് വ്യക്തമാക്കി. നിലവിൽ മാർച്ചിൽ സമയം ഒരു മണിക്കൂർ മുന്നോട്ടും നവംബറിൽ തിരികെ അറ്റ്ലാന്റിക് സ്റ്റാൻഡേർഡ് സമയത്തിലേക്കും മാറ്റുന്ന രീതിയാണ് ഇവിടെയുള്ളത്.
Also Read: തണ്ടർ ബേ ഇമിഗ്രേഷൻ ക്വാട്ട വെട്ടിച്ചുരുക്കി
സൂര്യപ്രകാശം കൂടുതൽ കിട്ടാനാണ് ഇത് ചെയ്യുന്നത്. എന്നാൽ ഈ രീതി മാറ്റാൻ ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട തുടങ്ങിയ കനേഡിയൻ പ്രവിശ്യകൾ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് PEI സർക്കാരും ജനഹിതം പരിശോധിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





