പി.ഇ.ഐ; പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ സർക്കാർ നടത്തുന്ന കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ വെച്ച് ലൈംഗിക അതിക്രമത്തിനിരയായ എലി മക്കിനൺ (20) എന്ന യുവാവ്, തനിക്ക് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് രംഗത്ത്. 2019 ഡിസംബർ 30-നാണ് സംഭവം നടന്നത്. അന്ന് 13 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന എലിയെ, കൂടെ താമസിച്ചിരുന്ന മറ്റൊരു കൗമാരക്കാരൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവം നടന്ന് ഏഴു വർഷം കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ കാരണം താൻ ഇപ്പോഴും കടുത്ത മാനസിക വിഷമത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് എലി പറയുന്നത്. അതിക്രമത്തെക്കുറിച്ച് അന്നുതന്നെ സ്ഥാപനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടിരുന്നു. എന്നാൽ അക്രമിയെ മാറ്റാനോ, വിഷയം ഉടൻ തന്നെ പോലീസിനെ അറിയിച്ച് കേസ് എടുപ്പിക്കാനോ അധികൃതർ തയ്യാറായില്ല. 2022-ൽ എലി സ്വയം മുൻകൈയെടുത്താണ് പോലീസിൽ പരാതി നൽകിയത്.
വർഷങ്ങൾക്കുശേഷം, 2025-ൽ ചൈൽഡ് പ്രൊട്ടക്ഷൻ സർവീസസും ഒംബുഡ്സ്പേഴ്സൺ ഓഫീസും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഔദ്യോഗികമായി അംഗീകരിക്കുകയും എലിയോട് ക്ഷമാപണം നടത്തുകയും ചെയ്തു. പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ രണ്ട് സോഷ്യൽ വർക്കർമാർക്കെതിരെ എലി അന്വേഷണ ബോർഡിന് പരാതി നൽകിയിട്ടുണ്ട്.
LSO READ: നയാഗ്ര ഫാൾസ് വിദ്യാർഥികൾക്ക് 1 മില്യൺ സ്കോളർഷിപ്പ്; സേ യെസും നയാഗ്ര സർവകലാശാലയും കൈകോർക്കുന്നു
ഈ സംഭവത്തിനുശേഷം, കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ പരാതി ലഭിച്ചാൽ ഉടൻ പോലീസിനെ അറിയിക്കാനും കുട്ടികളെ സുരക്ഷിതമായി വേർപെടുത്താനും പ്രവിശ്യ പുതിയ നിയമങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും നടപ്പിലാക്കി. തനിക്ക് നേരിട്ട ദുരനുഭവം ഇനി മറ്റൊരാൾക്കും ഉണ്ടാകരുതെന്നും, സഹായം തേടുന്ന കുട്ടികളുടെ വാക്കുകൾ അധികൃതർ ഗൗരവത്തോടെ കേൾക്കണമെന്നുമാണ് എലിയുടെ ആവശ്യം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





