ഇന്ത്യൻ പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖയല്ലെന്നും, അത് കേവലം ഒരു യാത്രാ രേഖ മാത്രമാണെന്നും വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാസ്‌പോര്‍ട്ട് പൗരത്വത്തിന്റെ തെളിവായി കണക്കാക്കാമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ രാജ്യത്ത് ശക്തമാകുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഈ നിർണ്ണായക വിശദീകരണം പുറത്തുവരുന്നത്. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വേണ്ടി മാത്രമാണ് പാസ്‌പോര്‍ട്ട് ഉപയോഗിക്കേണ്ടതെന്നാണ് മന്ത്രാലയം ഔദ്യോഗികമായി പ്രസ്താവിച്ചിരിക്കുന്നത്.
1967-ലെ പാസ്‌പോർട്ട് നിയമപ്രകാരം ഇന്ത്യൻ പാസ്‌പോർട്ട് പ്രാഥമികമായി ഒരു യാത്രാ രേഖ മാത്രമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളോട് വ്യക്തമാക്കി. 1967-ലെ പാസ്‌പോർട്ട് ആക്ട്, 1980-ലെ പാസ്‌പോർട്ട് നിയമങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള കർശനമായ പരിശോധനകൾക്ക് ശേഷമാണ് അപേക്ഷകർക്ക് പാസ്‌പോർട്ടുകൾ അനുവദിക്കുന്നത്. എസ്.ഐ.ആർ പരിഷ്‌കരണത്തിന്റെ ഭാഗമായി പാസ്‌പോർട്ട് പൗരത്വ രേഖയായി ഉപയോഗിക്കാൻ കഴിയുമോ എന്ന ചോദ്യം ഉയർന്നപ്പോഴും കേന്ദ്ര സർക്കാർ ഇതേ വാദമാണ് മുൻപോട്ടു വെച്ചിരുന്നത്.
രാജ്യത്തെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ ശതമാനം ആളുകൾക്ക് മാത്രമാണ് നിലവിൽ പാസ്‌പോർട്ട് ഉള്ളതെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. നിലവിൽ ഇന്ത്യൻ പൗരന്മാരിൽ 8 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ പാസ്‌പോർട്ട് സ്വന്തമായിട്ടുള്ളൂവെന്നും വക്താവ് രൺധീർ ജയ്‌സ്വാൾ ഓർമ്മിപ്പിച്ചു. പാസ്‌പോർട്ട് പൗരത്വത്തിന്റെ അടിസ്ഥാന രേഖയല്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പ്രസ്താവന വരും ദിവസങ്ങളിൽ വലിയ നിയമ-രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കും.
Passport is just a travel document, not proof of citizenship; Ministry of External Affairs provides a breakthrough for discussions!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





