📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Prince Edward Island

കരുതലിന്റെ കഥ പറയും പി.ഇ.ഐയിലെ ഈ ക്രിസ്മസ് വീട്; സംഭവാനകളെല്ലാം കാൻസർ ബാധിതർക്ക്

Canada Varthakal by Canada Varthakal
December 20, 2025
in Prince Edward Island
Reading Time: 1 min read
P.E.I. Christmas House

credits ctv news

ഷാർലറ്റൗൺ: ക്രിസ്മസ് ദീപങ്ങൾ വെറുമൊരു അലങ്കാരമല്ല, മറിച്ച് കാൻസർ ബാധിതർക്ക് ഒരു കൈത്താങ്ങ് കൂടിയാണെന്ന് തെളിയിക്കുകയാണ് ഷാർലറ്റൗണിലെ ‘പി.ഇ.ഐ ക്രിസ്മസ് ഹൗസ്’ (P.E.I. Christmas House). പതിനായിരക്കണക്കിന് വർണ്ണവിളക്കുകളും കൂറ്റൻ ഇൻഫ്ലേറ്റബിൾസും കൊണ്ട് അലങ്കരിച്ച ഈ വീട് കാണാൻ എത്തുന്നവർ നൽകുന്ന സംഭാവന കനേഡിയൻ കാൻസർ സൊസൈറ്റിക്കാണ് നൽകുന്നത്.

ലിയാം കിർണി എന്ന വ്യക്തിയാണ് ആറ് വർഷം മുൻപ് ഈ വ്യത്യസ്തമായ ജീവകാരുണ്യ പ്രവർത്തനം ആരംഭിച്ചത്. തന്റെ വീടും പരിസരവും അലങ്കരിക്കാനായി 38,000 ലൈറ്റുകളും ഇരുപത്തഞ്ചിലധികം ഇൻഫ്ലേറ്റബിൾസുകളും ലിയാം ഉപയോഗിച്ചിട്ടുണ്ട്. ആഴ്ചകളോളം നീളുന്ന കഠിനാധ്വാനത്തിന് പിന്നിൽ കാൻസർ ബാധിതരോടുള്ള വലിയൊരു കരുതലാണുള്ളത്. 2019 മുതൽ ഇതുവരെ 21,000 ഡോളറിലധികം (ഏകദേശം 13 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) സമാഹരിക്കാൻ ഇദ്ദേഹത്തിന് സാധിച്ചു. ഈ വർഷം 5,000 ഡോളർ കൂടി സമാഹരിക്കാനാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്.

ADVERTISEMENT

കാൻസർ ചികിത്സയ്ക്കായി ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവർക്ക് താമസസൗകര്യമൊരുക്കാനും യാത്രാച്ചെലവുകൾക്കും ഈ തുക ഉപയോഗിക്കുന്നു. കൂടാതെ, കീമോതെറാപ്പിയിലൂടെ മുടി നഷ്ടപ്പെട്ട കാൻസർ രോഗികൾക്ക് ‘വിഗ്ഗ്’ (Wig) പോലുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങാനും ഈ ഫണ്ട് സഹായകരമാകുന്നു.

കാൻസർ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ജാൻ റൂത്ത്, തന്റെ ഭർത്താവ് കാൾ എന്നിവർ ഈ കാഴ്ച ആസ്വദിക്കാൻ എത്തിയവരിൽ പ്രധാനികളാണ്. കാൻസർ ബാധിതർക്ക് വേണ്ടിയുള്ള ഇത്തരം ശ്രമങ്ങൾ എത്രത്തോളം വലുതാണെന്ന് തന്റെ അനുഭവത്തിലൂടെ അറിയാമെന്ന് ജാൻ പറഞ്ഞു. കാനഡയിൽ 2025-ഓടെ കാൻസർ കേസുകളിൽ വലിയ വർദ്ധനവുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇത്തരമൊരു മാതൃകാപരമായ പ്രവർത്തനം ശ്രദ്ധ നേടുന്നത്.

വീടിനു മുന്നിൽ വെച്ചിരിക്കുന്ന ബോക്സിലൂടെയോ കനേഡിയൻ കാൻസർ സൊസൈറ്റിയുടെ ഓൺലൈൻ പേജ് വഴിയോ ആളുകൾക്ക് സംഭാവന നൽകാവുന്നതാണ്. “ഓരോ നിമിഷവും ഒരു സമ്മാനമാണ്, പ്രത്യേകിച്ച് ക്രിസ്മസ് കാലത്ത് കാൻസർ ബാധിതർക്ക് നൽകുന്ന ഈ പിന്തുണ വലിയൊരു വിലമതിക്കാനാവാത്ത സമ്മാനമാണ്,” എന്ന് ലിയാം കിർണി പറയുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Charlottetown’s P.E.I. Christmas House lights up the night for cancer fundraising

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

The Richards’ oyster lease sits
Prince Edward Island

തീരദേശ മേഖലകളിൽ രോ​ഗം പടരുന്നു, കക്കകൾ ചത്തുപൊങ്ങുന്നു, പി.ഇ.ഐ.യിലെ കർഷകർ പ്രതിസന്ധിയിൽ

by Canada Varthakal
May 25, 2026
പൊട്ടറ്റോ വാർട്ട് രോഗബാധ: പി.ഇ.ഐ.യിലെ ഉരുളക്കിഴങ്ങുകൾക്ക് നിരോധനം ഏർപ്പെടുത്താൻ യു.എസ്. സംഘടനകളുടെ നീക്കം
Prince Edward Island

പൊട്ടറ്റോ വാർട്ട് രോഗബാധ: പി.ഇ.ഐ.യിലെ ഉരുളക്കിഴങ്ങുകൾക്ക് നിരോധനം ഏർപ്പെടുത്താൻ യു.എസ്. സംഘടനകളുടെ നീക്കം

by Canada Varthakal
May 22, 2026
സ്കൂൾ ബസ് കാത്തുനിന്ന വിദ്യാർത്ഥിയെ ഡംപ് ട്രക്ക് ഇടിച്ചുതെറിപ്പിച്ചു; ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്ട്
Prince Edward Island

സ്കൂൾ ബസ് കാത്തുനിന്ന വിദ്യാർത്ഥിയെ ഡംപ് ട്രക്ക് ഇടിച്ചുതെറിപ്പിച്ചു; ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.