Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയെ കണ്ണീരിലാഴ്ത്തി ദാരുണ സംഭവം; ഡ്യൂട്ടിക്കിടെ ഒന്റാറിയോയിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

Canada Varthakal by Canada Varthakal
June 9, 2026
in Canada
Reading Time: 1 min read
Const. Tarun Bali

CREDITS OPP Commisioner Thomas Carrique/X

ടൊറന്റോ: ഒന്റാറിയോയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയുണ്ടായ അക്രമത്തിൽ പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു. ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) ഉദ്യോഗസ്ഥനായ തരുൺ ബാലി (27) ആണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. ഹേർസ്റ്റ് മേഖലയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു ഈ ദാരുണ സംഭവം നടന്നത്. ഒപിപിയുടെ ഡഫറിൻ ഡിറ്റാച്ച്‌മെന്റിലെ അംഗമായ തരുൺ, ജെയിംസ് ബേ ഡിറ്റാച്ച്‌മെന്റിന്റെ താൽക്കാലിക ചുമതലയിലിരിക്കെയാണ് ആക്രമിക്കപ്പെട്ടത്. രണ്ടര വർഷത്തെ സർവീസ് മാത്രമുള്ള തരുൺ, മിടുക്കനായ ഒരു ഉദ്യോഗസ്ഥനായിരുന്നുവെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.

WhatsApp Image 2026 06 07 at 8.11.14 PM

ഹേർസ്റ്റിന് സമീപമുള്ള കെൻഡൽ കൺസെഷൻ റോഡിൽ ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു തരുണും സംഘവും. ഇതിനിടെയുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ തരുണിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തരുണിന്റെ ഭൗതികശരീരം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ടൊറന്റോയിലെ ചീഫ് കോർണർ ഓഫീസിലേക്ക് കൊണ്ടുപോകും. ഏകദേശം 10 മണിക്കൂർ നീളുന്ന ഈ വിലാപയാത്രയ്ക്ക് എമർജൻസി വാഹനങ്ങളുടെ വൻ വ്യൂഹം അകമ്പടി സേവിക്കും.

ADVERTISEMENT

തരുൺ ബാലിയുടെ വേർപാടിൽ കാനഡയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും പോലീസ് ഉന്നത ഉദ്യോഗസ്ഥരും അനുശോചനം രേഖപ്പെടുത്തി. ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്, സോളിസിറ്റർ ജനറൽ മൈക്കൽ കെർസ്‌നർ എന്നിവരും അനുശോചനം അറിയിച്ചു. ഒന്റാറിയോയിലെ ജനങ്ങൾക്ക് വേണ്ടി തരുണിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഡഗ് ഫോർഡ് വ്യക്തമാക്കി. ഒരോ പോലീസ് കുടുംബത്തിന്റെയും ഏറ്റവും വലിയ ഭയമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും, ഒന്റാറിയോയിലെ ജനങ്ങളെ സംരക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ദിവസേന നേരിടുന്ന അപകടങ്ങളുടെ ഓർമ്മപ്പെടുത്തലാണ് ഈ സംഭവമെന്നും ഒപിപി അസോസിയേഷൻ പ്രസിഡന്റ് ഡേവിഡ് സബാറ്റിനി പറഞ്ഞു.

സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഒപിപി അധികൃതരെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ വിവരമറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. കേസിൽ ഒപിപി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണ്.

OPP officer killed in line of duty

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Trump Avenue and Whitestone Drive Intersection
Canada

‘ട്രംപ് അവന്യൂ’വിന്റെ പേര് മാറ്റാൻ തീരുമാനം; പ്രഖ്യാപനത്തിന് പിന്നാലെ സൈന്‍ബോര്‍ഡ് കാണാതായി!

by Canada Varthakal
September 26, 2026
Parliament Hill, Ottawa
Canada

എംപിമാരുടെ പ്രസംഗം എഴുതാനും എഐ;  കാനഡ പാർലമെന്റിൽ പ്രതിഷേധം, ചർച്ചയായി റിപ്പോർട്ട് 

by Canada Varthakal
September 26, 2026
Canadian Products Ban
Canada

നിരോധനം പ്രാബല്യത്തിലേക്ക്: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക് ചൊവ്വാഴ്ച മുതൽ

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.