Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഒന്റാറിയോ ആശുപത്രികളിലെ അഴിമതി; 10 വർഷം കൊണ്ട് സ്വകാര്യ ഏജൻസികൾക്ക് 9 ബില്യൺ ഡോളർ

Canada Varthakal by Canada Varthakal
May 13, 2025
in Ontario
Reading Time: 1 min read
ഒന്റാറിയോ ആശുപത്രികളിലെ അഴിമതി; 10 വർഷം കൊണ്ട് സ്വകാര്യ ഏജൻസികൾക്ക് 9 ബില്യൺ ഡോളർ

പൊതുജനത്തിന്റെ ആരോഗ്യത്തേക്കാൾ സ്വകാര്യ കോർപ്പറേറ്റുകളുടെ ലാഭമാണോ ഓന്റാറിയോയ്ക്ക് മുഖ്യം?” – ഈ ചോദ്യമാണ് പുതിയ പഠനം ഉയർത്തുന്നത്. KSFPA യുടെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പ്രകാരം, ഓന്റാറിയോയിലെ ആശുപത്രികൾ കഴിഞ്ഞ പത്തുവർഷത്തിനിടെ സ്വകാര്യ സ്റ്റാഫിംഗ് ഏജൻസികൾക്ക് അക്ഷരാർത്ഥത്തിൽ 9 ബില്യൺ ഡോളർ (ഏകദേശം 553 ലക്ഷം കോടി രൂപ) എന്ന ഭീമമായ തുകയാണ് പകർന്നു നൽകിയിരിക്കുന്നത്.

;ഇത് കൊള്ളലാഭം തന്നെയാണ്,” എന്ന് മുഖ്യ ഗവേഷകൻ ആൻഡ്രൂ ലോങ്ഹേസ്റ്റ് ഞങ്ങളോട് പറഞ്ഞു. സ്ഥിരം ആശുപത്രി ജീവനക്കാർക്കായുള്ള ചെലവ് 6% മാത്രം വർധിച്ചപ്പോൾ, ഏജൻസികൾക്കുള്ള പണം 98% ആയി കുതിച്ചുയർന്നു. ഏറ്റവും ഞെട്ടിക്കുന്ന കാര്യം, 2022-23 കാലയളവിൽ ഏജൻസി ജീവനക്കാർ വെറും 0.4% മുന്നണി സേവനങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂവെങ്കിലും, മൊത്തം തൊഴിൽചെലവിന്റെ 6% തുക അവർക്കായി ചെലവഴിച്ചുവെന്നതാണ്.

ADVERTISEMENT

“ഒരേ ജോലിക്ക് സ്ഥിരം ജീവനക്കാരേക്കാൾ 15 ഇരട്ടി ശമ്പളം! ഇതെങ്ങനെ നികുതിദായകർക്ക് ഗുണകരമാകും?” ലോങ്ഹേസ്റ്റ് ചോദിക്കുന്നു. ഇതുമൂലം ആശുപത്രി ബജറ്റുകൾ വൻതോതിൽ ഞെരുങ്ങുകയും, ദീർഘകാല ആരോഗ്യപരിപാലന വികസനത്തിനുള്ള നിക്ഷേപങ്ങൾ വെട്ടിക്കുറയ്ക്കേണ്ടി വരികയും ചെയ്യുന്നു.
പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്ന മറ്റൊരു കണക്ക്: 2015 മുതൽ 2024 വരെയുള്ള കാലയളവിൽ ആശുപത്രി ജോലി ഒഴിവുകൾ 331% ആയി വർധിച്ചു! “ഏജൻസികളെ ആശ്രയിക്കുന്നത് പ്രശ്നം പരിഹരിക്കുന്നില്ല, മറിച്ച് അത് കൂടുതൽ വഷളാക്കുന്നു.

“ശമ്പളത്തിന്റെ വ്യതാസത്തെ ആകർഷിച്ച് ആശുപത്രികളിലെ സ്ഥിരം ജീവനക്കാർ കൂട്ടത്തോടെ സ്വകാര്യ ഏജൻസികളിലേക്ക് ചേരുന്നത് ആരോഗ്യമേഖലയുടെ സ്ഥിരത തന്നെ തകർക്കുന്നു,” എന്ന് ഗ്രീൻ പാർട്ടി നേതാവ് മൈക്ക് ഷ്രീനർ മുന്നറിയിപ്പ് നൽകി. എന്നാൽ ഓന്റാറിയോ ആരോഗ്യമന്ത്രി സിൽവിയ ജോൺസ് ഏജൻസികളെ നിരോധിക്കാനുള്ള ആവശ്യങ്ങൾ നിരസിച്ച് “ഗ്രാമീണ-വടക്കൻ ആശുപത്രികളിൽ സേവനം നിലനിർത്താൻ ഇവ അത്യാവശ്യമാണ്” എന്ന വിവാദാസ്പദ വാദം ഉന്നയിച്ചു. അതേസമയം, അയൽ സംസ്ഥാനമായ ക്വിബെക് ഇത്തരം ഏജൻസികളെ ഘട്ടംഘട്ടമായി നിരോധിച്ച് മാതൃകാപരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കി വരുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യരംഗത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാർഗം സ്ഥിരം ജീവനക്കാർക്ക് ന്യായമായ വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കുക എന്നതാണ്, എന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പൊതുജനാരോഗ്യത്തെ സ്വകാര്യ കോർപ്പറേറ്റുകളുടെ ലാഭക്കൊതിക്ക് ബലികൊടുക്കുന്ന ഈ അപകടകരമായ പ്രവണത അടിയന്തിരമായി അവസാനിപ്പിക്കേണ്ടതുണ്ട്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Toronto could ban ‘surveillance pricing’ for groceries. Here is what that means.
Ontario

മാനിറ്റോബയ്ക്ക് പിന്നാലെ ടൊറന്റോയും: ഗ്രോസറി വിൽപ്പനയിലെ ‘സർവൈലൻസ് പ്രൈസിംഗ്’ നിരോധിക്കാൻ പ്രവിശ്യ

by Canada Varthakal
July 22, 2026
അതിർത്തി കടന്ന് കാനഡയിലെ കാട്ടുതീപ്പുക: യുഎസ് നഗരങ്ങൾ പുകമൂടിയ അവസ്ഥയിലെന്ന് റിപ്പോർട്ട്
Ontario

അതിർത്തി കടന്ന് കാനഡയിലെ കാട്ടുതീപ്പുക: യുഎസ് നഗരങ്ങൾ പുകമൂടിയ അവസ്ഥയിലെന്ന് റിപ്പോർട്ട്

by Canada Varthakal
July 22, 2026
ടൊറന്റോയിലെ സ്കൂളുകളിൽ വിദ്യാർഥികൾ കുറയുന്നു; അധ്യാപക തസ്തികകൾ വെട്ടിക്കുറച്ച് വിദ്യാഭ്യാസ ബോർഡുകൾ
Ontario

ടൊറന്റോയിലെ സ്കൂളുകളിൽ വിദ്യാർഥികൾ കുറയുന്നു; അധ്യാപക തസ്തികകൾ വെട്ടിക്കുറച്ച് വിദ്യാഭ്യാസ ബോർഡുകൾ

by Canada Varthakal
July 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.