Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Health

മുതിർന്നവരിൽ ഏഴിൽ ഒരാൾക്ക് social anxiety disorder ; ഞെട്ടിക്കുന്ന കണക്കുകളുമായി ടൊറന്റോ സർവകലാശാല

Canada Varthakal by Canada Varthakal
June 12, 2026
in Health
Reading Time: 1 min read
മുതിർന്നവരിൽ ഏഴിൽ ഒരാൾക്ക് social anxiety disorder ; ഞെട്ടിക്കുന്ന കണക്കുകളുമായി ടൊറന്റോ സർവകലാശാല

Image credits - Aspire recovery

ടൊറന്റോ: മുതിർന്നവരിൽ ഏഴിൽ ഒരാൾക്ക് വീതം Social Anxiety Disorder – SAD ബാധിക്കുന്നതായി ടൊറന്റോ സർവകലാശാല നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തി. ജൂൺ ഒന്നിന് പുറത്തുവിട്ട പഠന റിപ്പോർട്ട് പ്രകാരം 2002-ൽ രേഖപ്പെടുത്തിയതിനേക്കാൾ 71 ശതമാനം വർധനവാണ് നിലവിൽ രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. സാമൂഹിക സാഹചര്യങ്ങളിൽ ഉണ്ടാകുന്ന അമിതമായ ഭയവും അപകർഷതാബോധവും വ്യക്തികളുടെ ജീവിതനിലവാരത്തെയും ഔദ്യോഗിക വളർച്ചയെയും സാരമായി ബാധിക്കുന്നതായി ഗവേഷകർ വിലയിരുത്തുന്നു.

പ്രായം കൂടുന്നതിനനുസരിച്ച് രോഗലക്ഷണങ്ങൾ കുറയുന്നതായും യുവാക്കളിലാണ് രോഗബാധ ഏറ്റവും കൂടുതലായി കണ്ടുവരുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

ADVERTISEMENT

കാനഡയിൽ സാമൂഹിക ഉത്കണ്ഠാ രോഗം വ്യാപകമാകുന്നതിന്റെ കാരണങ്ങൾ കണ്ടെത്തേണ്ടത് മാനസികാരോഗ്യ മേഖലയിലെ പിന്തുണ വർധിപ്പിക്കുന്നതിന് അനിവാര്യമാണെന്ന് ടൊറന്റോ സർവകലാശാലയിലെ ഫാക്ടർ-ഇൻവെന്റാഷ് ഫാക്കൽറ്റി ഓഫ് സോഷ്യൽ വർക്കിലെ ബിരുദധാരിയായ തക്-ലായ് നെല്ലി ചൗ ബുധനാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.

ലൈംഗിക പീഡനം, മാതാപിതാക്കൾക്കിടയിലെ ഗാർഹിക പീഡനങ്ങൾ തുടങ്ങിയ കുട്ടിക്കാലത്തെ മോശം അനുഭവങ്ങൾ മുതിർന്ന പ്രായത്തിലെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നതായി പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ എസ്മേ ഫുള്ളർ-തോംസൺ വ്യക്തമാക്കി. 19 വയസ്സിന് മുകളിലുള്ള 8,716 കനേഡിയൻ പൗരന്മാരിൽ നടത്തിയ സർവേയിൽ 1,040 പേർക്ക് ഈ രോഗബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ആകെ പങ്കെടുത്തവരുടെ 14 ശതമാനത്തോളമാണ്. പഠനത്തിൽ പങ്കെടുത്തവരിൽ 20-24 പ്രായപരിധിയിലുള്ളവരിൽ രോഗബാധ 24.2 ശതമാനമാണെങ്കിൽ 65 വയസ്സിന് മുകളിലുള്ളവരിൽ ഇത് 6.2 ശതമാനം മാത്രമാണ്.

സ്ത്രീകളിൽ 16.2 ശതമാനവും പുരുഷന്മാരിൽ 11.5 ശതമാനവുമാണ് രോഗനിരക്ക്. കാനഡയിൽ ജനിച്ചവരിൽ വിദേശത്തു ജനിച്ചവരേക്കാൾ ഇരട്ടി നിരക്കിൽ രോഗബാധ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അവിവാഹിതർ, പങ്കാളി മരിച്ചവർ, വിവാഹമോചിതർ എന്നിവരിൽ വിവാഹിതരെ അപേക്ഷിച്ച് രോഗസാധ്യത കൂടുതലാണെന്നും (18.6% വേഴ്സസ് 10.8%), ഹൈസ്കൂൾ വിദ്യാഭ്യാസമോ അതിൽ കുറവോ ഉള്ളവരിൽ ഉയർന്ന വിദ്യാഭ്യാസം നേടിയവരേക്കാൾ രോഗലക്ഷണങ്ങൾ കൂടുതലാണെന്നും (16.6% വേഴ്സസ് 13%) പഠനത്തിലെ കണക്കുകൾ വ്യക്തമാക്കുന്നു.

One in seven adults has social anxiety disorder; University of Toronto with shocking statistics

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വർക്ക് ഫ്രം ഹോം സുഖകരമാണോ? ഒപ്പമുള്ളത് കടുത്ത ഒറ്റപ്പെടലും മാനസിക സമ്മർദ്ദവുമെന്ന് പുതിയ പഠനറിപ്പോർട്ട്
Health

വർക്ക് ഫ്രം ഹോം സുഖകരമാണോ? ഒപ്പമുള്ളത് കടുത്ത ഒറ്റപ്പെടലും മാനസിക സമ്മർദ്ദവുമെന്ന് പുതിയ പഠനറിപ്പോർട്ട്

by Canada Varthakal
June 10, 2026
Canadian-led team of scientists discover new antibiotic hidden in decades-old bacterium
Health

ബാക്ടീരിയകളെ തളയ്ക്കാൻ പുതിയ ആന്റിബയോട്ടിക് കണ്ടെത്തി കനേഡിയൻ ശാസ്ത്രജ്ഞർ; ആരോഗ്യരംഗത്ത് നിർണായക വഴിത്തിരിവ്

by Canada Varthakal
June 4, 2026
അമിതവണ്ണത്തിനും പ്രമേഹത്തിനുമുള്ള ‘മരുന്നുകൾക്ക്’ പകരക്കാരൻ; കാനഡയിൽ ജനറിക് പതിപ്പുകൾക്ക് അംഗീകാരം, വില മൂന്നിലൊന്നായി കുറയും
Health

അമിതവണ്ണത്തിനും പ്രമേഹത്തിനുമുള്ള ‘മരുന്നുകൾക്ക്’ പകരക്കാരൻ; കാനഡയിൽ ജനറിക് പതിപ്പുകൾക്ക് അംഗീകാരം, വില മൂന്നിലൊന്നായി കുറയും

by Canada Varthakal
June 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.