കൊളംബിയ (മിസോറി): എല്ലാ ദിവസവും ഒരേ സമയത്ത് എഴുന്നേൽക്കുക, ഭക്ഷണം കഴിക്കുക, ജോലി ചെയ്യുക, മറ്റുള്ളവരുമായി ഇടപഴകുക, ഉറങ്ങുക തുടങ്ങിയ സ്ഥിരമായ ദിനചര്യകൾ പാലിക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.പ്രത്യേകിച്ച് ഇൻസോംനിയ ബാധിച്ച പ്രായമായവരിൽ ശാരീരിക വേദനയും വിഷാദ ലക്ഷണങ്ങളും കുറയ്ക്കാൻ ഇത്തരം ദിനചര്യകൾ സഹായിക്കുന്നതായി അമേരിക്കയിലെ മിസോറി സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി.
മുതിർന്നവരുടെ ഉറക്ക ശീലങ്ങളെയും ആരോഗ്യത്തെയും കുറിച്ച് നടത്തിയ പഠനത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. സർവേയിൽ പങ്കെടുത്തവരിൽ 37 പേർ ഇൻസോംനിയ ബാധിതരായിരുന്നു. ഉറക്കമില്ലായ്മ അനുഭവിക്കുന്നവരിൽ ശരീര വേദനയും വിഷാദവും താരതമ്യേന കൂടുതലാണെന്ന് കണ്ടെത്തൽ വ്യക്തമാക്കുന്നു. അതേസമയം, ഉറക്കത്തിന്റെ അളവ് എന്തുതന്നെയായാലും, ജീവിതത്തിൽ സ്ഥിരമായ ഒരു ദിനചര്യ പാലിക്കുന്നവരിൽ ഇത്തരം പ്രയാസങ്ങൾ കുറവാണെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
ശരീരത്തിന്റെ സ്വാഭാവിക സമയക്രമത്തെ ക്രമത്തിലാക്കാൻ സ്ഥിരമായ സമയക്രമം സഹായിക്കുന്നതാണ് ഇതിന് കാരണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷക യൂൻജിൻ ട്രേസിയൻ വ്യക്തമാക്കി. എഴുന്നേൽക്കൽ, ഭക്ഷണം, ജോലി, ഉറക്കം തുടങ്ങിയ കാര്യങ്ങൾ സ്ഥിരമായ സമയത്ത് ചെയ്യുന്നത് ദീർഘകാല ആരോഗ്യത്തിന് ഗുണകരമാണെന്നും അവർ പറഞ്ഞു.
പ്രവൃത്തിദിവസങ്ങളെ അപേക്ഷിച്ച് വാരാന്ത്യങ്ങളിൽ വൈകി ഉറങ്ങുകയും വൈകി എഴുന്നേൽക്കുകയും ചെയ്യുന്ന ശീലം ശരീരത്തിന്റെ ജൈവഘടികാരത്തെ താളംതെറ്റിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി. ‘സോഷ്യൽ ജെറ്റ് ലാഗ്’ എന്നറിയപ്പെടുന്ന ഈ സമയക്രമ വ്യത്യാസം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം , രാത്രിയിൽ കൂടുതൽ വെളിച്ചം ഏൽക്കുന്നത്, ഉറക്കസമയത്തിലെ ക്രമക്കേടുകൾ എന്നിവയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.അതേസമയം, സ്ഥിരമായ ദിനചര്യയും കൃത്യമായ ഉറക്കസമയവും പാലിക്കുന്നത് ശാരീരിക വേദന കുറയ്ക്കാനും വിഷാദ ലക്ഷണങ്ങൾ നിയന്ത്രിക്കാനും സഹായിക്കുമെന്ന് ഗവേഷകർ വിലയിരുത്തുന്നു.
If you follow a schedule, you don’t need medicine; this habit is beneficial for physical and mental health
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




