Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

ആർട്ടിക് സമുദ്രത്തിൽ എണ്ണ ചോർച്ച ഭീഷണി: ആശങ്കയായി ഗവേഷകരുടെ മുന്നറിയിപ്പ്

Canada Varthakal by Canada Varthakal
July 13, 2025
in Manitoba
Reading Time: 1 min read
ആർട്ടിക് സമുദ്രത്തിൽ എണ്ണ ചോർച്ച ഭീഷണി: ആശങ്കയായി ഗവേഷകരുടെ മുന്നറിയിപ്പ്

ആർട്ടിക് പ്രദേശങ്ങളിൽ ഹഡ്സൺ ബേയിലെ ഐസ് വേഗത്തിൽ ഉരുകുന്നത് ഈ പ്രദേശത്ത് കപ്പൽ ഗതാഗതം വർധിക്കാൻ കാരണമാകുന്നുണ്ട്. ഇതോടെ, സമുദ്രത്തിൽ എണ്ണ ചോർച്ചയുടെ അപകടസാധ്യതയും ഉയരുന്നുവെന്ന് ചർച്ചിൽ മാരിൻ ഒബ്‌സർവേറ്ററിയിലെ GenIce II ഗവേഷണ സംഘം മുന്നറിയിപ്പ് നൽകി. ഈ സംഘത്തിന്റെ പഠനത്തിൽ ആർട്ടിക് സമുദ്രജലത്തിൽ എണ്ണ ദഹിപ്പിക്കുന്ന പ്രകൃതിദത്ത മൈക്രോബുകൾക്ക് പ്രതികരിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ, സമുദ്രത്തിൽ എണ്ണകലരാൻ ഇടവന്നാൽ അത് വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെ കൊണ്ടുപോകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

2010-ലെ Deepwater Horizon എണ്ണ ചോർച്ചയിൽ മൈക്രോബുകൾ മനുഷ്യരെക്കാൾ 10 മടങ്ങ് കൂടുതൽ എണ്ണ ശുദ്ധീകരിച്ചതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ആർട്ടിക് പ്രദേശത്തെ തണുപ്പ്, ഐസ് എന്നിവ ഇവയുടെ പ്രവർത്തനത്തിന്റെ തോത് കുറയ്ക്കും. ഇതോടെ എണ്ണച്ചോർച്ചയുണ്ടായാൽ സമുദ്രജലം ശുദ്ധീകരിക്കപ്പെടാൻ കൂടുതൽ സമയം വേണ്ടിവരും. ഇത് സമുദ്രജീവികൾക്കും തീരപ്രദേശങ്ങളിലുള്ള സമൂഹങ്ങൾക്കും വലിയ ഭീഷണിയാകാനും സാധ്യതയുണ്ട്.

ADVERTISEMENT

ചർച്ചിൽ മാരിൻ ഒബ്‌സർവേറ്ററിയിൽ ഹഡ്സൺ ബേയിൽ നിന്നുള്ള വെള്ളം പമ്പ് ചെയ്ത് രണ്ട് വലിയ ടാങ്കുകളിൽ ശേഖരിച്ചാണ് പരീക്ഷണങ്ങൾ നടത്തുന്നത്. ഒരു ടാങ്കിൽ എണ്ണ ചേർത്ത് വച്ച് അതിന്റെ പ്രത്യാഘാതം എന്താണെന്ന് പഠിക്കുന്നു. പരീക്ഷണം കഴിഞ്ഞാൽ എണ്ണ നീക്കം ചെയ്ത് വെള്ളം ശുദ്ധീകരിച്ച് തിരികെ സമുദ്രത്തിലേക്ക് വിടുന്നു. ആർട്ടിക് പ്രദേശത്തെ എണ്ണ ചോർച്ചയുടെ പരിണിതഫലങ്ങൾ മനസ്സിലാക്കുന്നതിനായി ഇത്തരം നിയന്ത്രിത ലബോറട്ടറി പഠനങ്ങൾ ലോകത്ത് വളരെ അപൂർവമാണ്.

അടുത്ത വർഷങ്ങളിൽ ഹഡ്സൺ ബേ പൂർണ്ണമായും ഐസ് രഹിതമാകുമെന്നാണ് ഗവേഷകർ കരുതുന്നത്. കഴിഞ്ഞ 30-40 വർഷങ്ങളിലായി, ഓരോ ദശകത്തിലും ഐസ് രൂപപ്പെടാൻ 3-4 ദിവസം കൂടുതൽ സമയമെടുക്കുന്നു. അതേസമയം, വസന്തകാലത്ത് ഐസ് ഉരുകൽ ആരംഭിക്കുന്നത് 5 ദിവസം നേരത്തെയാണ്. ഇതോടെ കപ്പൽ ഗതാഗതം വർധിക്കുകയും, എണ്ണ ചോർച്ചയുടെ അപകടസാധ്യത കൂടുകയും ചെയ്യ്തു.
ചർച്ചിൽ ഗവേഷണ കേന്ദ്രം നിർമ്മിക്കുമ്പോൾ പ്രാദേശിക ജനങ്ങളുടെ ആശങ്കകളും പരിഗണിച്ചു. പരിസ്ഥിതിക്ക് കുറഞ്ഞ ദോഷവും തദ്ദേശീയരുടെ അറിവും പങ്കാളിത്തവും ഗവേഷണത്തിൽ ചേർക്കുകയാണ് പ്രധാന ലക്ഷ്യം. സമുദ്രജീവികളെ ആശ്രയിച്ച് ജീവിക്കുന്ന ഇൻയൂയിറ്റ് സമൂഹത്തിനും മറ്റ് പ്രദേശവാസികൾക്കും ഈ ഗവേഷണത്തിൽ വലിയ പ്രതീക്ഷയുണ്ട്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിന്നിപെഗ് ചുട്ടുപൊള്ളും; കനത്ത ചൂടും പുകയും ഒരുമിച്ച്, ജാഗ്രത നിർദേശം
Manitoba

വിന്നിപെഗ് ചുട്ടുപൊള്ളും; കനത്ത ചൂടും പുകയും ഒരുമിച്ച്, ജാഗ്രത നിർദേശം

by Canada Varthakal
July 23, 2026
Mistreatment of patients: Prominent Winnipeg doctor banned from practicing.
Manitoba

രോഗികളോട് മോശമായി പെരുമാറി: വിന്നിപെഗ്ഗിലെ പ്രമുഖ ഡോക്ടർക്ക് ചികിത്സാ വിലക്ക്

by Canada Varthakal
July 23, 2026
Relief for flood victims: Manitoba government announces new flood recovery grant scheme.
Manitoba

പ്രളയബാധിതർക്ക് ആശ്വാസം: പുതിയ ഫ്ലഡ് റിക്കവറി ഗ്രാന്റ് പദ്ധതി പ്രഖ്യാപിച്ച് മാനിറ്റോബ സര്‍ക്കാര്‍

by Canada Varthakal
July 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.