ഓൺലൈനിൽ വഴി ജൂത സമൂഹത്തിനെതിരെ വിദ്വേഷപരമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്ത യുവാവ് പോലിസിന്റെ പിടിയിൽ. ന്യൂ ഗ്ലാസ്‌ഗോയിൽ നിന്നാണ് 22കാരനായ ലൂക്ക് അലക്സാണ്ടർ മക്ഡൊണൽ എന്ന യുവാവ് പിയിയിലായത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:35 ഓടെയാണ് സംഭവം. വീട്ടിൽ ഇരുന്ന് സോഷ്യൽ മീഡിയയിൽ വഴി വിദ്വേഷ പ്രസംഗങ്ങൾ പങ്കുവെച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ലൂക്കിനെ അറസ്റ്റ് ചെയ്തത്.
വംശഹത്യയെ ന്യായീകരിക്കുകയും അതിന് പിന്തുണ നൽകുന്ന വിധത്തിൽ പരസ്യമായി വിദ്വേഷ പ്രസംഗങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിനാലാണ് ലൂക്ക് അലക്സാണ്ടർ മക്ഡൊണലിന് എതിരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയത്. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് കർശനമായ നിയമനടപടികൾ ആരംഭിക്കുകയായിരുന്നു.
തിങ്കളാഴ്ച പിക്റ്റൗവിലെ കോടതിയിൽ പ്രതിയെ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത്തരത്തിലുള്ള ഓൺലൈൻ വിദ്വേഷ പ്രകടനങ്ങൾക്കുമേൽ ശക്തമായ നടപടി തുടരുമെന്നും പോലീസ് വ്യക്തമാക്കി.








