📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം; തൊഴിൽ ഉറപ്പാക്കാൻ നോവ സ്കോഷ്യയുടെ പുതിയ പദ്ധതി

Canada Varthakal by Canada Varthakal
May 21, 2026
in Immigration
Reading Time: 1 min read
Halifax

CREDITS Global Debauchery

ഹാളിഫാക്സ്: കാനഡ കുടിയേറ്റം സ്വപ്നം കാണുന്നവർക്ക് പുതിയ പ്രതീക്ഷയേകി നോവ സ്കോഷിയ പ്രവിശ്യയുടെ പുതിയ തീരുമാനം. ലേബർ പൂളിലുള്ള എക്സ്പ്രസ് എൻട്രി (Express Entry) ഉദ്യോഗാർത്ഥികളെ പ്രവിശ്യയിലെ മുൻഗണനാ മേഖലകളിലെ തൊഴിലുടമകളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് നോവ സ്കോഷിയ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പ്രവിശ്യ ‘നോട്ടീസ് ഓഫ് ഇന്ററസ്റ്റ്’ (NOI) അയച്ചുതുടങ്ങിയിട്ടുണ്ട്. നിലവിൽ കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്ന കൺസ്ട്രക്ഷൻ (നിർമ്മാണ മേഖല), ഹെൽത്ത് കെയർ (ആരോഗ്യ മേഖല) എന്നീ രണ്ട് രംഗങ്ങളിലുള്ളവർക്കാണ് ഈ പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ അവസരം ലഭിക്കുന്നത്.

WhatsApp Image 2026 04 13 at 6.30.59 AM 1

ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് സജീവമായ ഒരു ഫെഡറൽ എക്സ്പ്രസ് എൻട്രി പ്രൊഫൈൽ ഉണ്ടായിരിക്കണം. കാനഡയിലോ നോവ സ്കോഷിയയിലോ മുൻപ് ജോലി ചെയ്ത പരിചയം നിർബന്ധമില്ല എന്നത് വലിയൊരു ആശ്വാസമാണ്. നിർമ്മാണ മേഖലയിൽ താഴെ പറയുന്ന ആറ് തസ്തികകളിലുള്ളവർക്കാണ് ഇപ്പോൾ പ്രധാനമായും അവസരമുള്ളത്. കോൺട്രാക്ടർമാരും സൂപ്പർവൈസർമാരും (മറ്റ് നിർമ്മാണ ജോലികൾ, ഇൻസ്റ്റാളേഷൻ, റിപ്പയർ വിഭാഗം), മെക്കാനിക് ട്രേഡ്സ് കോൺട്രാക്ടർമാരും സൂപ്പർവൈസർമാരും, സ്ട്രക്ചറൽ മെറ്റൽ, പ്ലേറ്റ്‌വർക്ക് ഫാബ്രിക്കേറ്റർമാർ, വെൽഡർമാർ, അനുബന്ധ മെഷീൻ ഓപ്പറേറ്റർമാർ, കാർപെന്റർമാർ (തച്ചന്മാർ), കോൺക്രീറ്റ് ഫിനിഷർമാർ എന്നിവർക്കാണ് നിലവിൽ അവസരം. അതേസമയം ആരോഗ്യ മേഖലയിലെ പ്രത്യേക തസ്തികകൾ ഏതെൊക്കെയാണെന്ന് പ്രവിശ്യ ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല.

ADVERTISEMENT

ഈ പദ്ധതിയിലൂടെ ലഭിക്കുന്ന നോട്ടീസ് ഓഫ് ഇന്ററസ്റ്റ് (NOI) എന്നത് പ്രവിശ്യാ നാമനിർദ്ദേശത്തിനുള്ള (PNP) നേരിട്ടുള്ള ക്ഷണക്കത്തോ അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിന്റെ (AIP) അംഗീകാരമോ അല്ല. മറിച്ച്, യോഗ്യരായ വിദേശ തൊഴിലാളികളെയും പ്രാദേശിക തൊഴിലുടമകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ഒരു പാലം മാത്രമാണിത്. NOI ലഭിക്കുന്ന ഉദ്യോഗാർത്ഥികൾ നോവ സ്കോഷിയയുടെ ‘ലിവ് ഇൻ നോവ സ്കോഷിയ’ വെബ്‌പേജിലെ ‘ക്രിട്ടിക്കൽ വേക്കൻസി’ ടാബിൽ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കേണ്ടതുണ്ട്. തുടർന്ന് അവരുടെ വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവ പ്രവിശ്യാ അധികൃതർ പരിശോധിച്ച് മികച്ചവരെ തൊഴിലുടമകൾക്ക് കൈമാറും.

ADVERTISEMENT

തൊഴിലുടമകൾ ഉദ്യോഗാർത്ഥികളുമായി അഭിമുഖം നടത്തി ജോബ് ഓഫർ (Job Offer) നൽകുന്നതോടെ കാനഡയിലേക്കുള്ള വഴി എളുപ്പമാകും. ജോബ് ഓഫർ ലഭിക്കുന്നതോടെ ഉദ്യോഗാർത്ഥികൾക്ക് എക്സ്പ്രസ് എൻട്രി വഴി നേരിട്ടോ അല്ലെങ്കിൽ മറ്റ് പ്രവിശ്യാ കുടിയേറ്റ മാർഗ്ഗങ്ങൾ വഴിയോ കാനഡയിലെത്താൻ വലിയ മുൻഗണന ലഭിക്കും. ചില സാഹചര്യങ്ങളിൽ എക്സ്പ്രസ് എൻട്രി അക്കൗണ്ടിലേക്ക് നേരിട്ട് ഇൻവിറ്റേഷൻ (ITA) ലഭിക്കാനും സാധ്യതയുണ്ട്.

പ്രഖ്യാപിച്ച പുതിയ പരിഷ്കാരങ്ങൾ അനുസരിച്ച്, നോവ സ്കോഷിയ നോമിനി പ്രോഗ്രാമിൽ (NSNP) ഹെൽത്ത് കെയർ ജീവനക്കാർക്കും നിശ്ചിത വിഭാഗത്തിൽപ്പെടുന്ന വിദഗ്ധ തൊഴിലാളികൾക്കുമാണ് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത്. അന്താരാഷ്ട്ര അപേക്ഷകർക്കും നിലവിൽ താൽക്കാലിക വിസയിൽ പ്രവിശ്യയിൽ കഴിയുന്നവർക്കും ഒരേപോലെ അപേക്ഷിക്കാവുന്ന ഏക വിഭാഗവും ഇതാണ്. കൂടാതെ, നോവ സ്കോഷിയയുടെ ഇമിഗ്രേഷൻ സിസ്റ്റം പൂർണ്ണമായും എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് (EOI) മാതൃകയിലേക്ക് മാറിയിട്ടുണ്ട്. നിലവിൽ പൂളിലുള്ള അപേക്ഷകളുടെ കാലാവധി 12 മാസമായി ചുരുക്കിയിട്ടുമുണ്ട്. നിർമ്മാണ-ആരോഗ്യ മേഖലകളിൽ കഴിവ് തെളിയിച്ച മലയാളി ഉദ്യോഗാർത്ഥികൾക്ക് കാനഡയിലേക്കുള്ള കുടിയേറ്റം വേഗത്തിലാക്കാൻ നോവ സ്കോഷിയയുടെ ഈ പുതിയ നീക്കം സഹായിക്കും.

Nova Scotia launches initiative to connect Express Entry candidates with job offers

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

canadaimmigration
Immigration

കാനഡ ഇമിഗ്രേഷനിൽ വൻ അപേക്ഷാ പ്രളയം; പക്ഷെ ബാക്ക്‌ലോഗ് കുറഞ്ഞു! പുതിയ കണക്കുകൾ പുറത്ത്

by Canada Varthakal
May 21, 2026
ഒരു വർഷം കൊണ്ട് കാനഡ ഇമി​ഗ്രേഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ എന്തൊക്കെ? വിശദമായി അറിയാം
Immigration

ഒരു വർഷം കൊണ്ട് കാനഡ ഇമി​ഗ്രേഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ എന്തൊക്കെ? വിശദമായി അറിയാം

by Canada Varthakal
May 20, 2026
കാനഡ ഓപ്പൺ വർക്ക് പെർമിറ്റ്: ഭാഷാ പരീക്ഷ നിർബന്ധമാക്കാൻ പുതിയ നീക്കം; ആശങ്കയിൽ ഉദ്യോഗാർത്ഥികൾ!
Immigration

കാനഡ ഓപ്പൺ വർക്ക് പെർമിറ്റ്: ഭാഷാ പരീക്ഷ നിർബന്ധമാക്കാൻ പുതിയ നീക്കം; ആശങ്കയിൽ ഉദ്യോഗാർത്ഥികൾ!

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.