Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

നോവ സ്കോഷ്യയിലേക്ക് കുടിയേറാൻ ഇനി ഫീസ് വേണം; സെപ്റ്റംബർ 1 മുതൽ നിരക്കുകൾ പ്രാബല്യത്തിൽ

Canada Varthakal by Canada Varthakal
August 8, 2026
in Immigration
Reading Time: 1 min read
Halifax

credits insidehook.com

ഹാലിഫാക്സ്: നോവ സ്കോഷ്യ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NSNP) വഴി കുടിയേറ്റത്തിന് അപേക്ഷിക്കുന്ന വിദേശികൾക്ക് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു. വർക്കർ സ്ട്രീമുകൾ വഴി അപേക്ഷിക്കുന്നവർ ഇനി 1,000 കാനഡിയൻ ഡോളർ അപേക്ഷാ ഫീസായി നൽകണം. സംരംഭകർക്കായുള്ള എൻ്റർപ്രണർ സ്ട്രീമിൽ അപേക്ഷിക്കുന്നവർക്ക് ഫീസ് 2,000 കാനഡിയൻ ഡോളറാണ്. 2026 സെപ്റ്റംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. നോവ സ്കോഷ്യ പ്രൊവിൻഷ്യൽ സർക്കാരാണ് ഓഗസ്റ്റ് 6-നാണ് പുതിയ അപേക്ഷാ ഫീസ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്. മുൻപ് ഈ സ്ട്രീമുകളിലേക്ക് ഫീസുകൾ ഒന്നുംതന്നെ ഈടാക്കിയിരുന്നില്ല.

image 1

വർക്കർ സ്ട്രീമിൽ ഉൾപ്പെടുന്ന സ്കിൽഡ് വർക്കർ, നോവ സ്കോഷ്യ ഗ്രാജുവേറ്റ്, നോവ സ്കോഷ്യ എക്സ്പ്രസ് എൻട്രി എന്നിവയ്ക്ക് 1,000 ഡോളറും എൻ്റർപ്രണർ സ്ട്രീമിലെ ന്യൂ ബിസിനസ് പർച്ചേഴ്സ്, പർച്ചേഴ്സ് ഓഫ് എക്സിസ്റ്റിം​ഗ് ബിസിനസ്, ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് എൻ്റർപ്രണർ എന്നീ പാത്ത് വേകൾക്ക് 2,000 ഡോളറുമാണ് ഫീസ്. എന്നാൽ എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് (EOI) സമർപ്പിക്കുന്നതിനും അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിനും (AIP) തുടർന്നും ഫീസ് ഉണ്ടായിരിക്കുന്നതല്ല.

ADVERTISEMENT

സെപ്റ്റംബർ 1-നോ അതിനു ശേഷമോ തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് മാത്രമേ പുതിയ ഫീസ് ബാധകമാകൂ. ഇതിനുമുമ്പ് ക്ഷണം ലഭിച്ചവർ ഫീസ് അടയ്ക്കേണ്ടതില്ല. EOI പൂളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ഫീസ് അടയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഇമെയിൽ വഴി ലഭിക്കും. വർക്കർ സ്ട്രീമിൽ ഉള്ളവർ തിരഞ്ഞെടുക്കപ്പെട്ട് 7 ദിവസത്തിനുള്ളിൽ ഫീസ് അടയ്ക്കണം. എൻ്റർപ്രണർ സ്ട്രീമിൽ ഉള്ളവർ അപേക്ഷിക്കുന്ന പാത്ത് വേ അനുസരിച്ച് 90 മുതൽ 180 ദിവസത്തിനകം ഫീസ് അടയ്ക്കണം. അപേക്ഷ ഫീസ് ഓൺലൈനായി ഒറ്റത്തവണയായി മാത്രമേ അടയ്ക്കാൻ സാധിക്കൂ, തവണകളായി സ്വീകരിക്കില്ല. കൂടാതെ പ്രിൻസിപ്പൽ അപേക്ഷകനൊപ്പം ചേർക്കുന്ന ആശ്രിതർക്ക് പ്രത്യേക ഫീസ് ഉണ്ടാകില്ല. ഈ ഫീസ് തിരികെ നൽകുന്നതുമല്ല.

നോവ സ്കോഷ്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ഫെഡറൽ സർക്കാർ അനുവദിച്ച പരിധിയേക്കാൾ വളരെ കൂടുതലായതിനാലാണ് ഇത്തരമൊരു നടപടിയെന്ന് പ്രൊവിൻഷ്യൽ സർക്കാർ വ്യക്തമാക്കി. മാനിറ്റോബ, ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, ഒന്റാറിയോ തുടങ്ങി മിക്ക കനേഡിയൻ പ്രവിശ്യകളിലും നിലവിൽ ഇത്തരത്തിൽ ഫീസ് ഈടാക്കുന്നുണ്ട്. പ്രൊവിൻഷ്യൽ ഫീസിന് പുറമെ ഫെഡറൽ സർക്കാരിന്റെ പെർമനന്റ് റെസിഡൻസി അപേക്ഷയ്ക്കായി പ്രിൻസിപ്പൽ അപേക്ഷകന് 1,590 ഡോളർ ഫീസ് വേറെയും നൽകേണ്ടതുണ്ട്.

Fees now required to immigrate to Nova Scotia; rates effective from September 1.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canadian citizenship by descent
Immigration

കുടുംബത്തിലെ ആ പഴയ കഥ ഓർമയുണ്ടോ? നിങ്ങളും ഒരുപക്ഷേ കനേഡിയൻ പൗരനായിരിക്കാം!

by Canada Varthakal
September 25, 2026
BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.