കാനഡയിലേക്കുള്ള കുടിയേറ്റം ലക്ഷ്യമിടുന്നവർക്കായി ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യ പുതിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പ് ഫലം പുറത്തുവിട്ടു. 2026 ജൂലൈ 10-ന് നടന്ന ഇമിഗ്രേഷൻ നറുക്കെടുപ്പിലൂടെ ആകെ 57 അപേക്ഷകർക്കാണ് സ്ഥിരതാമസത്തിനുള്ള (Permanent Residency) അപേക്ഷ സമർപ്പിക്കാൻ താല്പര്യപത്രം (Invitations to Apply – ITAs) ലഭിച്ചത്. പ്രവിശ്യയിലെ തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ മുൻനിർത്തി യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്.

ഇത്തവണത്തെ നറുക്കെടുപ്പിൽ രണ്ട് പ്രധാന ഇമിഗ്രേഷൻ സ്ട്രീമുകളിലൂടെയാണ് അപേക്ഷകരെ തിരഞ്ഞെടുത്തത്. ഇതിൽ പ്രവിശ്യയുടെ സ്വന്തം കുടിയേറ്റ പദ്ധതിയായ ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലൂടെ (NLPNP) 17 പേർക്ക് ക്ഷണം ലഭിച്ചു. അറ്റ്ലാന്റിക് മേഖലയിലെ പ്രവിശ്യകളിലേക്ക് യോഗ്യരായ തൊഴിലാളികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിലൂടെ (AIP) 40 പേർക്കുമാണ് ഇത്തവണ നറുക്കെടുപ്പിലൂടെ അപേക്ഷ സമർപ്പിക്കാൻ അവസരം ഒരുങ്ങിയത്.
നറുക്കെടുപ്പിലൂടെ ക്ഷണം ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പൂർണ്ണമായ ഇമിഗ്രേഷൻ അപേക്ഷ സമർപ്പിക്കാൻ 60 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. നിശ്ചിത സമയത്തിനകം പ്രവിശ്യയുടെ ഔദ്യോഗിക പോർട്ടൽ വഴി രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. കാനഡയിലെ ഈ കിഴക്കൻ പ്രവിശ്യയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന വിദഗ്ദ്ധ തൊഴിലാളികൾക്കും അന്താരാഷ്ട്ര ബിരുദധാരികൾക്കും ഈ നറുക്കെടുപ്പ് കാനഡ പി.ആർ എന്ന സ്വപ്നത്തിലേക്ക് ഒരു പടികൂടി അടുത്തേക്കാനുള്ള വലിയ അവസരമാണ് നൽകുന്നത്.
NLPNP, AIP Draw: Here are the details of the draw held on July 10, 2026
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt








