Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

വരുമാനമില്ല, കടം മാത്രം; ന്യൂഫൗണ്ട്‌ലാൻഡിൽ സർക്കാർ മാറിയിട്ടും രക്ഷയില്ലെന്ന് പ്രതിപക്ഷം

Canada Varthakal by Canada Varthakal
April 29, 2026
in Newfoundland and Labrador
Reading Time: 1 min read
വരുമാനമില്ല, കടം മാത്രം; ന്യൂഫൗണ്ട്‌ലാൻഡിൽ സർക്കാർ മാറിയിട്ടും രക്ഷയില്ലെന്ന് പ്രതിപക്ഷം

സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നു. കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിലൂടെ അധികരത്തിലെത്തിയ പ്രോഗ്രസീവ് കൺസർവേറ്റീവ് സർക്കാർ തങ്ങളുടെ കന്നി ബജറ്റ് അവതരിപ്പിച്ചപ്പോൾ പ്രഖ്യാപിച്ചത് 688.5 ദശലക്ഷം ഡോളറിന്റെ കൂറ്റൻ കമ്മി. ‘നമുക്കെല്ലാവർക്കും അവസരം’ (Opportunity for All of Us) എന്ന പേരിൽ ധനമന്ത്രി ക്രെയ്ഗ് പാർഡി അവതരിപ്പിച്ച 11.5 ബില്യൺ ഡോളറിന്റെ ബജറ്റ്, വരും വർഷങ്ങളിലും പ്രവിശ്യ സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമെന്ന സൂചനയാണ് നൽകുന്നത്.

WhatsApp Image 2026 04 26 at 3.20.20 PM 1

ജനകീയ പ്രഖ്യാപനങ്ങളിലൂടെ വോട്ടർമാരെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുമ്പോഴും കൃത്യമായ വരുമാന മാർഗങ്ങൾ കണ്ടെത്താൻ സർക്കാരിന് സാധിച്ചിട്ടില്ല. ആരോഗ്യമേഖലയിലെ ചെലവ് വർധിപ്പിച്ചതും എണ്ണ വ്യവസായത്തിന് നൽകുന്ന ആനുകൂല്യങ്ങളും ബജറ്റിന്റെ പ്രധാന സവിശേഷതയാണ്. ആരോഗ്യ അതോറിറ്റി വരുത്തിവെച്ച 750 ദശലക്ഷം ഡോളറിന്റെ കടബാധ്യത തീർക്കാൻ പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്. എന്നാൽ, മറ്റു അറ്റ്‌ലാന്റിക് പ്രവിശ്യകൾ കമ്മി കുറയ്ക്കാൻ കർശന നടപടികൾ സ്വീകരിക്കുമ്പോൾ, ന്യൂഫൗണ്ട്‌ലാൻഡ് വരും വർഷങ്ങളിൽ ഒരു ബില്യൺ ഡോളറിന് മുകളിൽ കമ്മി പ്രതീക്ഷിക്കുന്നത് ആശങ്കയുണർത്തുന്നു.

ADVERTISEMENT

ഏകദേശം 5.3 ലക്ഷം ജനങ്ങൾ താമസിക്കുന്ന ഈ പ്രവിശ്യയുടെ ആകെ കടം 20.8 ബില്യൺ ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. കടത്തിന്റെ പലിശ ഇനത്തിൽ മാത്രം സർക്കാർ വർഷം തോറും 1.2 ബില്യൺ ഡോളർ ചിലവാക്കേണ്ടി വരും. ഇത് പ്രവിശ്യയുടെ സാമൂഹ്യ സുരക്ഷാ, നീതിന്യായ വകുപ്പുകളുടെ ആകെ ചെലവിനേക്കാൾ കൂടുതലാണ്. എങ്കിലും കമ്മി കുറയ്ക്കാനുള്ള നടപടികൾ ഈ വർഷം തന്നെ ആസൂത്രണം ചെയ്യുമെന്നും ജനങ്ങളുടെ ജീവിതച്ചെലവും ആരോഗ്യ പരിരക്ഷയും കണക്കിലെടുത്ത് സമതുലിതമായ നീക്കങ്ങൾ നടത്തുമെന്നും ധനമന്ത്രി ക്രെയ്ഗ് പാർഡി വ്യക്തമാക്കി.

അതേസമയം, മുൻ ലിബറൽ സർക്കാർ ക്യൂബെക്കുമായി ഉണ്ടാക്കിയ ഊർജ്ജ കരാറിൽ നിന്ന് പിന്മാറാനുള്ള കൺസർവേറ്റീവ് സർക്കാരിന്റെ തീരുമാനം വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. കരാർ നടപ്പിലാക്കിയിരുന്നെങ്കിൽ 1.4 ബില്യൺ ഡോളർ പ്രവിശ്യയിലേക്ക് എത്തുമായിരുന്നുവെന്നും ബജറ്റ് കമ്മി ഇല്ലാതാക്കാൻ ഇത് സഹായിക്കുമെന്നും ലിബറൽ നേതാവ് ജോൺ ഹോഗൻ കുറ്റപ്പെടുത്തി. എന്നാൽ, എണ്ണവിലയിലെ വർധനവും പുതിയ എണ്ണ പര്യവേക്ഷണങ്ങളും പ്രവിശ്യയുടെ ഭാവിക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് നിലവിലെ സർക്കാർ. ആരോഗ്യമേഖലയിൽ സ്വകാര്യ ഏജൻസികളെ ഒഴിവാക്കി സ്വന്തം നഴ്സിംഗ് ടീമിനെ സജ്ജമാക്കാൻ 6.5 മില്യൺ ഡോളർ നീക്കിവെച്ചതും ശ്രദ്ധേയമായ നീക്കമാണ്.

newfoundland-and-labradors-new-tory-government-expected-to-table-budget-today

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: newfoundland-and-labradors-new-tory-government-expected-to-table-budget-today
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Abandoned grocery store in Musgrave Harbour raises safety concerns
Newfoundland and Labrador

മസ്ഗ്രേവ് ഹാർബറിൽ ഉപേക്ഷിക്കപ്പെട്ട പലചരക്ക് കട; സുരക്ഷാ പരിസ്ഥിതി ഭീഷണിയെന്ന് കൗൺസിലർ

by Canada Varthakal
September 21, 2026
NLPNP
Immigration

NLPNP ഡ്രോ; സെപ്റ്റംബർ 18-ന് നടന്ന നറുക്കെടുപ്പിൽ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 20, 2026
Newfoundland’s Film Industry
Newfoundland and Labrador

ന്യൂഫൗണ്ട്‌ലാൻഡിൽ വൻ കുതിപ്പുമായി സിനിമാ വ്യവസായം; ഹോളിവുഡിനെ ആകർഷിക്കാൻ പുതിയ പദ്ധതികൾ

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.