Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

വ്യോമയാന രംഗത്ത് പുതിയ ചരിത്രം; എയർബസ് A350-1000ULR ആകാശത്തേക്ക്, ആദ്യ പരീക്ഷണം പൂർത്തിയായി

Canada Varthakal by Canada Varthakal
June 2, 2026
in World
Reading Time: 1 min read
വ്യോമയാന രംഗത്ത് പുതിയ ചരിത്രം; എയർബസ് A350-1000ULR ആകാശത്തേക്ക്, ആദ്യ പരീക്ഷണം പൂർത്തിയായി

ടൂലൂസ് (ഫ്രാൻസ്): ലോക വ്യോമയാന രംഗത്ത് പുതിയ ചരിത്രമെഴുതാൻ ഒരുങ്ങുന്ന എയർബസിന്റെ അത്യാധുനിക വിമാനം എ350-1000 യുഎൽആർ (Ultra Long-Range) ആദ്യ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി. ചൊവ്വാഴ്ച ഫ്രാൻസിലെ ടൂലൂസിലുള്ള എയർബസിന്റെ നിർമാണകേന്ദ്രത്തിൽ നിന്നായിരുന്നു വിമാനത്തിന്റെ ആദ്യ പറക്കൽ. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നേരിട്ടുള്ള വാണിജ്യ സർവീസുകൾക്കായി രൂപകൽപ്പന ചെയ്ത ഈ വിമാനത്തിന് ഒരൊറ്റത്തവണപോലും നിർത്താതെ 22 മണിക്കൂർ വരെ തുടർച്ചയായി പറക്കാൻ ശേഷിയുണ്ട്. പ്രത്യേക ഫ്ലൈറ്റ് ടെസ്റ്റ് ഉപകരണങ്ങൾ ഘടിപ്പിച്ച വിമാനം മൂന്ന് മണിക്കൂറും 43 മിനിറ്റും ആകാശത്ത് ചെലവഴിച്ചതായും ഏകദേശം 41,000 അടി മുകളിൽ വരെ വിജയകരമായി പറന്നതായും എയർബസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

WhatsApp Image 2026 05 19 at 9.19.36 AM 3

ഓസ്‌ട്രേലിയൻ എയർലൈനായ ക്വാണ്ടാസിന് (Qantas) വേണ്ടിയാണ് എയർബസ് ഈ അത്യാധുനിക വിമാനം പ്രധാനമായും വികസിപ്പിക്കുന്നത്. സിഡ്‌നിയിൽ നിന്ന് ലണ്ടനിലേക്ക് യാതൊരു ഇടവേളകളുമില്ലാതെ നേരിട്ട് സർവീസ് നടത്തുക എന്ന ലക്ഷ്യത്തോടെ 12 എ350-1000 യുഎൽആർ വിമാനങ്ങൾക്കാണ് ക്വാണ്ടാസ് എയർബസിന് ഓർഡർ നൽകിയിട്ടുള്ളത്. നിലവിലുള്ള എ350 വിമാനങ്ങളുടെ മൂന്ന് പതിപ്പുകളിൽ നിന്ന് വലിയ മാറ്റങ്ങൾ വരുത്തിയാണ് അൾട്രാ ലോങ് റേഞ്ച് പതിപ്പ് അഥവാ യുഎൽആർ നിർമിച്ചിരിക്കുന്നത്.

ADVERTISEMENT

വിമാനത്തിന്റെ ഇന്ധനശേഷി വർധിപ്പിക്കുന്നതിനായി അധിക ഫ്യുവൽ ടാങ്ക് ഉൾപ്പെടുത്തിയതാണ് ഇതിൽ ഏറ്റവും പ്രധാനം. ഇതോടെ ഏകദേശം 18,500 കിലോമീറ്റർ ദൂരം ഇന്ധനം നിറയ്ക്കാതെ തുടർച്ചയായി പറക്കാൻ ഈ വിമാനത്തിന് സാധിക്കും. വിമാനത്തിന്റെ ഈ മാറ്റങ്ങൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നേടുന്നതിനായുള്ള രണ്ടുമാസം നീളുന്ന പരീക്ഷണങ്ങൾക്കാണ് ചൊവ്വാഴ്ച തുടക്കമായത്.

പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന മുറയ്ക്ക് 2027 ഏപ്രിലിൽ ആദ്യ വിമാനം ക്വാണ്ടാസിന് കൈമാറാനാണ് എയർബസ് ഇപ്പോൾ ലക്ഷ്യമിടുന്നത്. മുൻപ് 2025-ൽ സിഡ്‌നി – ലണ്ടൻ നേരിട്ടുള്ള സർവീസ് ആരംഭിക്കാൻ ക്വാണ്ടാസ് പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് ഇത് നീണ്ടുപോവുകയായിരുന്നു. നിലവിൽ സിംഗപ്പൂർ എയർലൈൻസിന്റെ സിംഗപ്പൂർ – ന്യൂയോർക്ക് സർവീസാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വാണിജ്യ വിമാന സർവീസ്. 18 മണിക്കൂറിലധികം സമയമെടുത്ത് 15,350 കിലോമീറ്റർ ദൂരമാണ് ഈ സർവീസ് പിന്നിടുന്നത്. എന്നാൽ എയർബസിന്റെ പുതിയ വിമാനം എത്തുന്നതോടെ ഈ റെക്കോർഡ് പഴങ്കഥയാകും.

ഭൂഗോളത്തിന്റെ ഇരുവശങ്ങളിലുമുള്ള നഗരങ്ങളെ തമ്മിൽ ഒരൊറ്റ ഫ്ലൈറ്റിൽ ബന്ധിപ്പിക്കുന്ന ഈ സർവീസ് അന്താരാഷ്ട്ര യാത്രാമേഖലയിൽ വലിയ വിപ്ലവത്തിനാണ് വഴിയൊരുക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കഠിനമായ വ്യോമപരീക്ഷണങ്ങൾക്കും സുരക്ഷാ പരിശോധനകൾക്കും വിമാനം വിധേയമാകും. സാങ്കേതിക തികവോടെയുള്ള ഈ മുന്നേറ്റം പൂർത്തിയാകുന്നതോടെ യാത്രാസമയത്തിൽ വൻ ലാഭമുണ്ടാക്കാൻ പ്രവാസികൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

New history in aviation; Airbus A350-1000ULR takes to the skies, first test completed

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: first test completedNew history in aviation; Airbus A350-1000ULR takes to the skies
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇത് ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മ; ലോകറെക്കോർഡ് നേട്ടവുമായി ഹലീമ
World

ഇത് ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മ; ലോകറെക്കോർഡ് നേട്ടവുമായി ഹലീമ

by Canada Varthakal
July 27, 2026
ലണ്ടനിൽ നിന്നുള്ള പാർസൽ കെണിയായി; ഷാർജയിൽ കൈക്കുഞ്ഞുമായി മലയാളി യുവതി തെരുവിൽ
World

ലണ്ടനിൽ നിന്നുള്ള പാർസൽ കെണിയായി; ഷാർജയിൽ കൈക്കുഞ്ഞുമായി മലയാളി യുവതി തെരുവിൽ

by Canada Varthakal
July 27, 2026
‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ
World

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.