Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡയിൽ പാസ്‌പോർട്ട് നിരക്ക് വർദ്ധിപ്പിക്കുന്നു; അപേക്ഷ വൈകിയാൽ ഫീസ് മുഴുവൻ പോക്കറ്റിലെത്തും; പുതുക്കിയ നിരക്കുകൾ അറിയാം

Canada Varthakal by Canada Varthakal
March 27, 2026
in Immigration
Reading Time: 1 min read
കാനഡയിൽ പാസ്‌പോർട്ട് നിരക്ക് വർദ്ധിപ്പിക്കുന്നു; അപേക്ഷ വൈകിയാൽ ഫീസ് മുഴുവൻ പോക്കറ്റിലെത്തും; പുതുക്കിയ നിരക്കുകൾ അറിയാം

ഒട്ടാവ: കാനഡയുടെ പാസ്‌പോർട്ട് സേവനങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ വരുന്നു. 2013-ന് ശേഷം ആദ്യമായി പാസ്‌പോർട്ട് അപേക്ഷാ നിരക്കുകൾ വർദ്ധിപ്പിക്കാൻ കനേഡിയൻ സർക്കാർ തീരുമാനിച്ചു. 2026 മാർച്ച് 31 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. എന്നാൽ നിരക്ക് വർദ്ധനയ്‌ക്കൊപ്പം അപേക്ഷകർക്ക് ആശ്വാസമേകുന്ന പുതിയൊരു സേവന ഗ്യാരണ്ടി കൂടി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അപേക്ഷ നൽകി 30 പ്രവൃത്തിദിവസത്തിനുള്ളിൽ പാസ്‌പോർട്ട് നടപടികൾ പൂർത്തിയായില്ലെങ്കിൽ, അപേക്ഷകർക്ക് ഫീസ് മുഴുവനായി തിരികെ ലഭിക്കുന്ന രീതിയിലാണ് പുതിയ മാറ്റം.

സുരക്ഷാ മാനദണ്ഡങ്ങൾ വർദ്ധിപ്പിക്കുന്നതിനും പണപ്പെരുപ്പവും കണക്കിലെടുത്താണ് നിരക്ക് വർദ്ധന നടപ്പിലാക്കുന്നത്. 10 വർഷത്തെ കാലാവധിയുള്ള അഡൽറ്റ് പാസ്‌പോർട്ടിന് കാനഡയ്ക്കകത്ത് നിലവിൽ 160 ഡോളറാണ് ഈടാക്കുന്നത്. ഇത് മാർച്ച് 31 മുതൽ 163.50 ഡോളറായി ഉയരും. വിദേശത്ത് നിന്ന് അപേക്ഷിക്കുന്നവർക്ക് ഇത് 260 ഡോളറിൽ നിന്ന് 266.25 ഡോളറായി വർദ്ധിക്കും. അടിയന്തര സാഹചര്യങ്ങളിൽ പാസ്‌പോർട്ട് ലഭിക്കുന്നതിനുള്ള ‘അർജന്റ് പിക്കപ്പ്’ ചാർജ് 110 ഡോളറിൽ നിന്ന് 125.75 ഡോളറായും ഉയർത്തിയിട്ടുണ്ട്. വരും വർഷങ്ങളിൽ പണപ്പെരുപ്പ സൂചിക (CPI) അനുസരിച്ച് വാർഷിക നിരക്ക് വർദ്ധനയും പാസ്‌പോർട്ട് സേവനങ്ങളിൽ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

ADVERTISEMENT
WhatsApp Image 2026 03 26 at 6.04.08 PM 1 3

2026 ഏപ്രിൽ ഒന്നു മുതലാണ് പുതിയ റീഫണ്ട് പോളിസി ആരംഭിക്കുന്നത്. പൂർണ്ണരൂപത്തിലുള്ള ഒരു അപേക്ഷ സമർപ്പിച്ച് 30 പ്രവൃത്തിദിവസത്തിനുള്ളിൽ പാസ്‌പോർട്ട് നൽകാൻ സാധിച്ചില്ലെങ്കിൽ, അപേക്ഷകൻ ആവശ്യപ്പെടാതെ തന്നെ തുക സ്വയമേവ തിരികെ ലഭിക്കും. കാനഡയിലോ യു.എസിലോ ഉള്ളവർക്ക് ചെക്ക് വഴിയും മറ്റുള്ളവർക്ക് ക്രെഡിറ്റ് കാർഡ് വഴിയോ ഇലക്ട്രോണിക് ട്രാൻസ്ഫർ വഴിയോ ആകും തുക തിരികെ നൽകുക. മുൻപ് നിലവിലുണ്ടായിരുന്ന ഭാഗിക റീഫണ്ട് സംവിധാനത്തിന് പകരമാണ് ഈ പുതിയ ‘ഫുൾ റീഫണ്ട്’ പദ്ധതി. എന്നാൽ 25 ഡോളർ വരുന്ന കോൺസുലർ ഫീസും മറ്റ് എക്സ്പ്രസ് സർവീസ് ഫീസുകളും റീഫണ്ടിന്റെ പരിധിയിൽ വരില്ല.

പാസ്‌പോർട്ട് പരിഷ്കാരങ്ങൾക്കൊപ്പം പൗരത്വ നിയമത്തിലും (Bill C-3) കാനഡ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വിദേശത്ത് ജനിച്ച കനേഡിയൻ പൗരന്മാർക്ക് അവരുടെ മക്കൾക്ക് പൗരത്വം കൈമാറുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്തു. ഇതിലൂടെ വിദേശത്ത് ജനിച്ച കനേഡിയൻ വംശജർക്ക് തങ്ങളുടെ വേരുകൾ തെളിയിച്ച് പൗരത്വ സർട്ടിഫിക്കറ്റിനും അതുവഴി കനേഡിയൻ പാസ്‌പോർട്ടിനും അപേക്ഷിക്കാൻ സാധിക്കും. പൗരത്വ സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് ഇവർക്കും പുതുക്കിയ നിരക്കിൽ പാസ്‌പോർട്ട് സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.

new-canadian-passport-fees-kick-in-march-31

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New-Express-Entry-Draw
Immigration

അടുത്ത എക്‌സ്പ്രസ് എൻട്രി ഡ്രോ എപ്പോൾ? CRS സ്കോർ ട്രെൻഡ് എങ്ങനെ? പ്രവചനം ഇതാ

by Canada Varthakal
July 31, 2026
canada flag
Immigration

സ്റ്റഡി പെർമിറ്റുകളിൽ സാമ്പത്തിക പരിശോധന കർശനമാക്കി കാനഡ; ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം

by Canada Varthakal
July 29, 2026
നാടുകടത്തലും പ്രവേശനവിലക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: കാനഡയിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി IRCC
Immigration

നാടുകടത്തലും പ്രവേശനവിലക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: കാനഡയിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി IRCC

by Canada Varthakal
July 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.