ആൽബർട്ട: ആൽബർട്ട സർക്കാർ വർധിച്ചുവരുന്ന ജീവിതച്ചെലവുകൾ നേരിടുന്നതിനായി പുതിയ എനർജി റിബേറ്റ് പദ്ധതി ജൂലൈ ഒന്നിന് ആരംഭിച്ചു. ഇതിലൂടെ യോഗ്യരായ ഓരോ ആൽബർട്ട നിവാസിക്കും 100 ഡോളർ വീതം നേരിട്ട് ലഭിക്കും. ആൽബർട്ടയിൽ താമസിക്കുന്നവരും 2026 ജൂലൈ ഒന്നോടെ 18 വയസ്സ് പൂർത്തിയായവരുമായ എല്ലാവർക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ട്. 2025-ലെ ആദായനികുതി റിട്ടേൺ സമർപ്പിച്ചവർക്ക് മാത്രമേ ഈ തുകയ്ക്ക് അപേക്ഷിക്കാൻ കഴിയൂ. കുടുംബ വരുമാനം 225,000 ഡോളറോ അതിൽ താഴെയോ ഉള്ളവർക്കാണ് ഈ തുക ലഭിക്കുക.
വിവാഹിതരായവർക്കും കോമൺ-ലോ പങ്കാളികൾക്കും ഈ തുകയ്ക്കായി പ്രത്യേകം അപേക്ഷിക്കാവുന്നതാണ്. ഇങ്ങനെ ഓരോ പങ്കാളിയും അപേക്ഷിക്കുമ്പോൾ ഒരു കുടുംബത്തിന് മൊത്തം 200 ഡോളർ വരെ ലഭിക്കും. വീട്ടിലുള്ള 18 വയസ്സിന് മുകളിലുള്ള മറ്റംഗങ്ങൾക്കും തനിച്ച് അപേക്ഷിക്കാൻ സാധിക്കുമെന്നത് ഈ പദ്ധതിയുടെ വലിയൊരു പ്രത്യേകതയാണ്. നിലവിൽ ആൽബർട്ട സീനിയേഴ്സ് ബെനഫിറ്റ്, AISH, ADAP, ഇൻകം സപ്പോർട്ട് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് ഇതിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല, അവർക്ക് തുക യാന്ത്രികമായി ലഭ്യമാകും.
ഈ റിബേറ്റിനായി സെപ്റ്റംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. ഔദ്യോഗിക വെബ്സൈറ്റായ alberta.ca വഴി മാത്രമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷിച്ച ശേഷം 14 ദിവസത്തിനുള്ളിൽ ഇൻ്ററാക് ഇ-ട്രാൻസ്ഫർ വഴി പണം അക്കൗണ്ടിലെത്തും. ഈ തുകയ്ക്ക് നികുതി ബാധകമല്ലെന്നതും ശ്രദ്ധേയമാണ്. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ 1-844-401-4014 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അർഹരായ എല്ലാവരും ഈ ആനുകൂല്യം ലഭിക്കാൻ സെപ്റ്റംബർ അവസാനത്തിന് മുൻപായി അപേക്ഷ പൂർത്തിയാക്കുക.
New Alberta Energy Rebate Payment Of Up To $100 Applications Open Now
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





