ന്യൂ ബ്രൺസ്‌വിക്ക് പ്രവിശ്യയിൽ നടന്ന ഏറ്റവും പുതിയ കുടിയേറ്റ ഡ്രോകളിൽ വിവിധ തൊഴിൽ മേഖലകളിലുള്ള 143 ഉദ്യോഗാർത്ഥികൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള ക്ഷണം (ITA) ലഭിച്ചു. മാർച്ച് 30, ഏപ്രിൽ 1 തീയതികളിലായി നടന്ന വ്യത്യസ്ത നറുക്കെടുപ്പുകളുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രവിശ്യയിലെ തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക നൈപുധ്യമുള്ളവരെയാണ് ഈ ഡ്രോകളിൽ തിരഞ്ഞെടുത്തത്.

ഏപ്രിൽ 1-ന് നടന്ന അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) ഡ്രോയിൽ 118 അപേക്ഷകർക്ക് അവസരം ലഭിച്ചു. ട്രാൻസ്‌പോർട്ടേഷൻ മാനുഫാക്ചറിംഗ് (Transportation Manufacturing) മേഖലയിലുള്ള ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ഈ പ്രത്യേക നറുക്കെടുപ്പ്. മേഖലയിലെ തൊഴിൽ ലഭ്യതയും പ്രവിശ്യയുടെ സാമ്പത്തിക താൽപ്പര്യങ്ങളും മുൻനിർത്തിയാണ് ഈ വിഭാഗത്തിൽ കൂടുതൽ ക്ഷണങ്ങൾ നൽകിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
മാർച്ച് 30-ന് നടന്ന എക്സ്പ്രസ് എൻട്രി സ്ട്രീം (Express Entry Stream) വഴി 25 പേർക്കാണ് കുടിയേറ്റത്തിന് ക്ഷണം ലഭിച്ചത്. ഹെൽത്ത് കെയർ പ്രൊഫഷണൽ, ഐടി ഒക്യുപേഷൻസ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് ഈ നറുക്കെടുപ്പിൽ മുൻഗണന ലഭിച്ചത്. ആരോഗ്യ പരിരക്ഷാ രംഗത്തും വിവരസാങ്കേതിക മേഖലയിലും നിലവിലുള്ള വിദഗ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കാൻ ഈ നടപടി സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അർഹരായ ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ സ്ഥിരതാമസത്തിനുള്ള (PR) അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
NBPNP, AIP Draw: 143 applications invited in various categories, here are the details of the draw!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





