ബീജിംഗ്: മനുഷ്യനും റോബോട്ടും തമ്മിലുള്ള കായിക പോരാട്ടത്തിൽ യന്ത്രമനുഷ്യർക്ക് മിന്നുന്ന വിജയം. ട്രാക്കിലെ ഇതിഹാസ താരം ഹുസൈൻ ബോൾട്ടിന്റെ ലോക റെക്കോർഡ് പഴങ്കഥയാക്കിക്കൊണ്ട് ഹ്യുമനോയിഡ് റോബോട്ട് 100 മീറ്റർ ഓട്ടത്തിൽ പുതിയ ചരിത്രം കുറിച്ചു. ബീജിംഗിൽ നടന്ന വേൾഡ് ഹ്യുമനോയിഡ് റോബോട്ട് ഗെയിംസിലാണ് അതിവേഗ ഓട്ടത്തിന്റെ പുതിയ അധ്യായം പിറന്നത്. ചൈനീസ് ടെക് കമ്പനിയായ ‘ എക്സ്-ഹ്യുമനോയിഡ്’ (X-Humanoid) നിർമ്മിച്ച ഇരുചക്രങ്ങളില്ലാത്ത, രണ്ട് കാലുകളിൽ ഓടുന്ന യന്ത്രമനുഷ്യൻ 9.39 സെക്കൻഡിലാണ് 100 മീറ്റർ ഫിനിഷ് ചെയ്തത്.
2009-ൽ ബെർലിനിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹുസൈൻ ബോൾട്ട് കുറിച്ച 9.58 സെക്കൻഡിന്റെ ലോക റെക്കോർഡാണ് ഈ പ്രകടനത്തോടെ തകർന്നടിഞ്ഞത്. മറ്റ് രണ്ട് റോബോട്ടുകളെ പിന്നിലാക്കിയാണ് എക്സ്-ഹ്യുമനോയിഡ് ഒന്നാമതെത്തിയത്. മത്സരത്തിന് മുന്നോടിയായുള്ള ട്രയൽ റണ്ണിൽ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ‘ഓണർ’ (Honor) വികസിപ്പിച്ച റോബോട്ട് 9.32 സെക്കൻഡിൽ 100 മീറ്റർ പൂർത്തിയാക്കിയതായി കമ്പനി അവകാശപ്പെട്ടിരുന്നു.
ALSO READ ; 50% താരിഫിന് പിന്നാലെ നിർണായക നീക്കം; വ്യാപാരികളെ സഹായിക്കാൻ രണ്ട് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ക്യുബെക്ക്
എന്നാൽ ബോൾട്ടിന്റെ റെക്കോർഡ് മറികടക്കാനുള്ള അതിവേഗ ഓട്ടം റോബോട്ടിന്റെ ശേഷിക്കപ്പുറമായിരുന്നു എന്ന് തോന്നിപ്പിക്കുന്നതായിരുന്നു മത്സരശേഷമുള്ള കാഴ്ചകൾ. ഓട്ടം പൂർത്തിയാക്കിയ ശേഷം വേഗത കുറയ്ക്കാനോ തിരിയാനോ കഴിയാതെ റോബോട്ട് ട്രാക്കിൽ വീഴുകയായിരുന്നു. വിജയത്തിനു ശേഷം ട്രാക്കിലൂടെ സന്തോഷപ്രകടനം നടത്തുന്ന ബോൾട്ടിന്റെ സ്റ്റൈലിലേക്ക് എത്തുവാൻ റോബോട്ടുകൾക്ക് ഇനിയും സാങ്കേതികമായി വളരേണ്ടതുണ്ടെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





