മാനിറ്റോബയുടെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്റെ (MPNP) ഏറ്റവും പുതിയ നറുക്കെടുപ്പ് വിവരങ്ങൾ പുറത്തുവിട്ടു. 2026 ജൂലൈ 30-ന് നടന്ന നറുക്കെടുപ്പിൽ വിവിധ സ്ട്രീമുകളിലായി ആകെ 766 ലെറ്റേഴ്‌സ് ഓഫ് അഡ്വൈസ് ടു അപ്ലൈ (LAAs) ആണ് നൽകിയത്.

തൊഴിൽ മേഖലകൾ തിരിച്ചുള്ള ‘ഒക്യുപേഷൻ-സ്പെസിഫിക് സെലക്ഷൻസ്’ (Occupation-Specific Selections) വഴി 679 പേർക്കാണ് ക്ഷണക്കത്തുകൾ അയച്ചത്. സ്കിൽഡ് വർക്കർ സ്ട്രീമിലെ Skilled Worker Overseas Pathway വഴി 70 പേർക്കും, ഫ്രാങ്കോഫോൺ സെലക്ഷൻ വഴി 17 പേർക്കും ക്ഷണക്കത്ത് ലഭിച്ചു.
സ്ഥിരതാമസത്തിന് (PR) വഴിയൊരുക്കുന്ന ഈ നറുക്കെടുപ്പ് കാനഡയിൽ ജോലി ചെയ്യുന്നവർക്കും വിദേശത്തുനിന്നുള്ള വിദഗ്ദ്ധ തൊഴിലാളികൾക്കും മികച്ച അവസരമാണ് നൽകുന്നത്. പ്രവിശ്യയിലെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനും യോഗ്യരായ ആളുകളെ ആകർഷിക്കുന്നതിനുമായി തുടരുന്ന ഈ നറുക്കെടുപ്പുകൾ വരും ദിവസങ്ങളിലും കൂടുതൽ അപേക്ഷകർക്ക് പ്രതീക്ഷ നൽകുന്നു.
MPNP Draw: Know the details of the various draws held on July 30th!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





