മാനിറ്റോബ: മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) 2026 ജൂൺ 4-ന് നടത്തിയ നറുക്കെടുപ്പിന്റെ വിവരങ്ങൾ പുറത്തുവിട്ടു. സ്കിൽഡ് വർക്കർ സ്ട്രീമിൽ ആകെ 104 അപേക്ഷകർക്കാണ് ഇത്തവണ ലെറ്റേഴ്സ് ഓഫ് അഡ്വൈസ് ടു അപ്ലൈ (LAA )ലഭിച്ചത്. സ്കിൽഡ് വർക്കർ സ്ട്രീമിന് കീഴിലുള്ള സ്ട്രാറ്റജിക് റിക്രൂട്ട്മെന്റ് ഇനിഷ്യേറ്റീവ് വഴിയാണ് പുതിയ അപേക്ഷകരെ തിരഞ്ഞെടുത്തത്.
ഇതിന് മുൻപ് മെയ് 21-നായിരുന്നു MPNP നറുക്കെടുപ്പ് നടന്നത്. അന്ന് സ്കിൽഡ് വർക്കർ സ്ട്രീമിൽ ആകെ 96 അപേക്ഷകർക്കാണ് LAA ലഭിച്ചത്. മാനിറ്റോബയിൽ സ്ഥിരതാമസമാക്കാനും കനേഡിയൻ പെർമനന്റ് റസിഡൻസി (PR) വേഗത്തിലാക്കാനും MPNP വഴി ക്ഷണം ലഭിച്ചവർക്ക് സാധിക്കും.
MPNP Draw June 4,2026
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





