ക്യുബെക്ക് : ക്യുബെക്കിലെ മിനിസ്ട്രി ഓഫ് അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് ഫുഡ് (MAPAQ) മോൺട്രിയലിൽ വിൽക്കുന്ന മയോണൈസ് അധിഷ്ഠിത ഡിപ്പിംഗ് സോസ് വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദ്ദേശം നൽകി. മോൺട്രിയലിലെ ഡെക്കാരി ബൊളിവാർഡിലുള്ള ‘ഫ്രെസേഴ്സ്’ (Fressers) എന്ന സ്ഥാപനത്തിൽ വിറ്റഴിച്ച, ഹെപ്പറ്റൈറ്റിസ് എ (Hepatitis A) വൈറസ് ബാധയ്ക്ക് സാധ്യതയുള്ള സോസാണ് പിൻവലിക്കുന്നത്. “Le” Dip – “The” Dip എന്ന പേരിൽ 250 മില്ലിലിറ്റർ, 500 മില്ലിലിറ്റർ അളവുകളിൽ ലഭ്യമായിരുന്ന ഉൽപ്പന്നത്തിനാണ് ഈ നിർദ്ദേശം ബാധകം. 5737 ഡെക്കാരി ബൊളിവാർഡിലെ സ്ഥാപനത്തിൽ റഫ്രിജറേറ്റഡ് വിഭാഗത്തിൽ സുതാര്യമായ പ്ലാസ്റ്റിക് പാത്രങ്ങളിലാണ് ഈ സോസ് വിറ്റിരുന്നത്.
2026 ഓഗസ്റ്റ് 2 വരെയോ അതിന് മുൻപോ കാലാവധിയുള്ള (best before date) ഉൽപ്പന്നങ്ങളാണ് പിൻവലിച്ചവയിൽ ഉൾപ്പെടുന്നത്. ഈ സോസ് വാങ്ങിയ ഉപഭോക്താക്കൾ ഇത് ഉപയോഗിക്കരുതെന്നും ഉടനടി കളയണമെന്നും അധികൃതർ ആവശ്യപ്പെട്ടു. കേടുപാടുകളുടെ ലക്ഷണങ്ങളോ സംശയാസ്പദമായ ഗന്ധമോ ഇല്ലെങ്കിൽ പോലും സോസ് ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ പിൻവലിക്കൽ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഇതുവരെ ഇതുമായി ബന്ധപ്പെട്ട് രോഗബാധയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
Montreal recalls ‘Fresher’ dipping sauce’ over hepatitis A risk
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









