മോൺട്രിയൽ: ഗുരുതരമായ ഭക്ഷ്യ അലർജിയുള്ള കുട്ടിക്ക് പ്രവേശനം നിഷേധിച്ച സംഭവത്തിൽ സ്വകാര്യ ഡേ കെയർ സ്ഥാപനം കുടുംബത്തിന് $5,000 കനേഡിയൻ ഡോളർ (ഏകദേശം 3 ലക്ഷത്തോളം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ക്യുബെക് ഹ്യൂമൻ റൈറ്റ്സ് ട്രൈബ്യൂണൽ. കുട്ടിയുടെ അലർജിയെ ഒരു വൈകല്യത്തിന് (Disability) സമാനമായി പരിഗണിക്കണമെന്നും പ്രവേശനം നിഷേധിച്ചത് വ്യക്തമായ വിവേചനമാണെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.
മുട്ട, എള്ള്, നട്സ്, നിലക്കടല, ബദാം, അനാരി പയർവർഗ്ഗങ്ങൾ എന്നിവയോട് അതിതീവ്രമായ അലർജിയുള്ള രണ്ടര വയസ്സുകാരനാണ് ദുരനുഭവം നേരിട്ടത്. 2021 നവംബറിലാണ് ഓട്ടാവയിൽ നിന്ന് മോൺട്രിയലിലേക്ക് താമസം മാറിയ കുടുംബം ‘ഈക്കോൾ മോണ്ടിസോറി ഇന്റർനാഷണൽ മോൺട്രിയൽ’ എന്ന ഡേ കെയറുമായി ബന്ധപ്പെട്ടത്. കുട്ടിയുടെ അലർജിയെക്കുറിച്ച് മാനേജ്മെന്റിനെ അറിയിച്ചെങ്കിലും, കേവലം രണ്ടു മണിക്കൂറിനുള്ളിൽ ഇമെയിൽ വഴി പ്രവേശനം നൽകാamp അസാധ്യമാണെന്ന് സ്ഥാപനം മറുപടി നൽകി.
മറ്റ് കുട്ടികളുടെ ഭക്ഷണത്തിൽ നിന്ന് അലർജിയുണ്ടാക്കുന്ന വസ്തുക്കൾ കുട്ടിയുടെ ശരീരത്തിൽ എത്താൻ സാധ്യതയുണ്ടെന്നും അതിനാൽ പ്രവേശനം നൽകുന്നത് അപകടമാണെന്നുമായിരുന്നു ഡേ കെയർ നൽകിയ വിശദീകരണം. സ്വന്തമായി ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും, ഉച്ചഭക്ഷണ സമയത്ത് കുട്ടികളെ നിരീക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് പറഞ്ഞ് ഡേ കെയർ ഈ നിർദ്ദേശവും തള്ളിക്കളഞ്ഞു.
Also Read : Express Entry Draw: 2026 സെപ്റ്റംബർ 3-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
ഇതിന് പിന്നാലെ 2022-ൽ മാതാപിതാക്കൾ ക്യുബെക് ഹ്യൂമൻ റൈറ്റ്സ് കമ്മീഷനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിന് ശേഷം 2024-ൽ ഡേ കെയറിന്റെ നടപടി വിവേചനപരമാണെന്ന് കമ്മീഷൻ കണ്ടെത്തി. കമ്മീഷൻ നിർദ്ദേശിച്ച പരിഹാര മാർഗ്ഗങ്ങൾ നടപ്പിലാക്കാൻ ഡേ കെയർ ഡയറക്ടർ സാന്ദ്ര ഗ്രേസ് ആൽബേർസ് തയാറാകാതിരുന്നതിനെ തുടർന്നാണ് കേസ് ട്രൈബ്യൂണലിന്റെ മുന്നിലെത്തിയത്.
41 കുട്ടികളെ വരെ പ്രവേശിപ്പിക്കാൻ സൗകര്യമുള്ള സ്ഥാപനത്തിൽ 27 കുട്ടികൾ മാത്രമാണ് ഉണ്ടയിരുന്നത് എന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ക്രിസ്റ്റിന ബ്രൂണൽ, ഭക്ഷണസമയത്ത് കുട്ടിക്ക് മുൻകരുതലോടെ സുരക്ഷിതമായി ഇരുന്ന് കഴിക്കാൻ ഒരു പ്രത്യേക മേശ സജ്ജീകരിക്കാൻ പോലുമാകാത്തത് വിശ്വസിക്കാനാവില്ലെന്ന് വിധിയിൽ വ്യക്തമാക്കി. കുട്ടിക്ക് സഹിക്കേണ്ടി വന്ന മാനസിക വിഷമത്തിന് നഷ്ടപരിഹാരമായി ഡേ കെയറും ഡയറക്ടറും ചേർന്ന് മാതാപിതാക്കൾക്ക് $2,000 ഡോളർ വീതവും കുട്ടിക്ക് $1,000 ഡോളറും നൽകാൻ ഓഗസ്റ്റ് 18 ലെ വിധിയിൽ ട്രൈബ്യൂണൽ ഉത്തരവിട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









