മോങ്ക്ടൺ: കാനഡയിൽ അഴുക്കുചാലുകളിലെ ജല പരിശോധനയെ അടിസ്ഥാനമാക്കി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുതിയ പഠന റിപ്പോർട്ട് പുറത്തുവിട്ടു. കാനഡയിലെ വിവിധ നഗരങ്ങളിലെ മയക്കുമരുന്ന് ഉപയോഗത്തിന്റെ തോത് വിലയിരുത്തുന്നതാണ് പഠനം. കണക്കുകൾ പ്രകാരം മോൺക്ടൻ നഗരത്തിൽ മെതാംഫെറ്റാമിൻ ഉപയോഗം വളരെ ഉയർന്നതാണെന്ന് കണ്ടെത്തി.
2024 ജനുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലാണ് കാനഡയിലെ എട്ട് നഗരങ്ങളിൽ പഠനം നടത്തിയത്. പ്രിൻസ് ആൽബർട്ട് നഗരത്തിലാണ് മെതാംഫെറ്റാമിൻ അളവ് ഏറ്റവും കൂടുതലുള്ളത്. സസ്കറ്റൂൺ രണ്ടാം സ്ഥാനത്തും മോങ്ക്ടൺ മൂന്നാം സ്ഥാനത്തുമാണ് നിൽക്കുന്നത്. ന്യൂബ്രൺസ്വിക്കിൽ 2024-ൽ നടന്ന ഉത്തേജക വിഷബാധ മരണങ്ങളിൽ 63 ശതമാനത്തിലും മെതാംഫെറ്റാമിൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അറ്റ്‌ലാന്റിക് പ്രവിശ്യകളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ശരീരം മയക്കുമരുന്നുകളെ വിഘടിപ്പിച്ച് പുറത്തുവിടുന്ന രാസവസ്തുക്കളുടെ അളവ് തിട്ടപ്പെടുത്തിയാണ് പഠനം തയ്യാറാക്കിയത്.
ഹാലിഫാക്സ്, മോങ്ക്ടൺ, മോൺട്രിയൽ, ടൊറന്റോ, പ്രിൻസ് ആൽബർട്ട്, സസ്കറ്റൂൺ, എഡ്‌മന്റൺ, മെട്രോ വാൻകൂവർ എന്നീ നഗരങ്ങളാണ് പഠനത്തിൽ ഉൾപ്പെട്ടത്. മോൺക്ടനിൽ 2025 മാർച്ച് മുതൽ 2026 ജനുവരി വരെയുള്ള ആറു മാസത്തെ ഡാറ്റ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ജനങ്ങളുടെ യാത്രാവേളകളിലെ മാറ്റങ്ങളും വിനോദസഞ്ചാരികളുടെ സാന്നിധ്യവും പൂർണ്ണമായും പ്രതിഫലിക്കില്ലെങ്കിലും പൊതുജനാാരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ഈ പഠന വിവരങ്ങൾക്ക് കഴിയുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ അനലിസ്റ്റ് സിയാൻ കുവാങ് വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








