സ്വകാര്യത ആശങ്കകൾ ഉയരുന്നു
Microsoft തങ്ങളുടെ AI സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ക്രീൻഷോട്ട് ടൂളായ (Copilot+ Recall) വീണ്ടും പുറത്തിറക്കി. ഉപയോക്താക്കളുടെ സ്ക്രീനുകളുടെ സ്ക്രീൻഷോട്ടുകൾ ഓരോ സെക്കൻഡിലും സ്വയം എടുക്കുന്ന സംവിധാനമാണിത്. 2024-ൽ സ്വകാര്യത പ്രശ്നങ്ങൾ കാരണം നിർത്തിവച്ച ഈ ഫീച്ചർ, ഇപ്പോൾ വിൻഡോസ് ഇൻസൈഡർ പ്രോഗ്രാമിൽ എൻറോൾ ചെയ്ത ഉപയോക്താക്കൾക്കും, Microsoft- ൻ്റെ AI പിന്തുണയുള്ള PC- കൾ ഉപയോഗിക്കുന്നവർക്കും പ്രിവ്യൂ മോഡിൽ ലഭ്യമാകും.
ഈ ടൂൾ ഉപയോഗിച്ച് ഫയലുകൾ, ഇമെയിലുകൾ, ബ്രൗസിംഗ് ഹിസ്റ്ററി തുടങ്ങിയ ഡിജിറ്റൽ പ്രവർത്തനങ്ങൾ എളുപ്പത്തിൽ തിരയാൻ കഴിയും. ഉപയോക്താക്കൾക്ക് തങ്ങളുടെ പഴയകാല ഡാറ്റകൾ, ഉദാഹരണത്തിന് പഴയ ചാറ്റുകൾ അല്ലെങ്കിൽ വെബ്സൈറ്റുകൾ എന്നിവ ഓർത്തെടുക്കാൻ ഇത് സഹായിക്കുമെന്നാണ് Microsoft പറയുന്നത്. റീകാൾ എന്നത് ഒരു “Opt-in” ഫീച്ചറാണെന്നും, സ്ക്രീൻഷോട്ടുകൾ പ്രാദേശികമായി (Locally) സംഭരിക്കുമെന്നും, Microsoft അല്ലെങ്കിൽ മറ്റ് മൂന്നാം കക്ഷികളുമായി പങ്കിടില്ലെന്നും അവർ ഉറപ്പ് നൽകുന്നു.
എങ്കിലും, സ്വകാര്യത വിദഗ്ദ്ധർ ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നു. ഡോ. ക്രിസ് ഷ്രിഷാക് ഈ ഫീച്ചറിനെ “സ്വകാര്യതക്ക് ഭീഷണിയാകുന്ന ദുസ്വപ്നം” എന്ന് വിശേഷിപ്പിച്ചു. WhatsApp പോലുള്ള ആപ്ലിക്കേഷനുകളിൽ നിന്നുള്ള സന്ദേശങ്ങൾ, അല്ലെങ്കിൽ Signal പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള താൽക്കാലിക സന്ദേശങ്ങൾ പോലും റീകാൾ ഒപ്പിയെടുക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് അനുമതി നൽകാത്ത ആളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് ഇടയാക്കും.
റീക്കാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തിരിച്ചറിയൽ ആവശ്യമാണെന്നും, ആവശ്യമില്ലാത്ത ഉള്ളടക്കം നീക്കം ചെയ്യാനോ ഒഴിവാക്കാനോ ഉപയോക്താക്കൾക്ക് കഴിയുമെന്നും Microsoft പറയുന്നു. എന്നിരുന്നാലും, ഡാറ്റാ സംരക്ഷണ നിയമങ്ങൾ പാലിക്കണമെന്നും ഡാറ്റ ഉപയോഗത്തെക്കുറിച്ച് സുതാര്യത ഉറപ്പാക്കണമെന്നും UK-യിലെ ഇൻഫർമേഷൻ കമ്മീഷണർ ഓഫീസ് കമ്പനികൾക്ക് നിർദ്ദേശം നൽകി.






