മീഫോർഡ്: കാനഡയും യു.എസും തമ്മിൽ നിലനിൽക്കുന്ന കടുത്ത വ്യാപാര തർക്കങ്ങളെത്തുടർന്ന് മീഫോർഡ് മുൻസിപ്പൽ മാർക്കറ്റ് സ്ക്വയറിൽ ഉയർത്തിയിരുന്ന അമേരിക്കൻ ദേശീയപതാക അഴിച്ചുമാറ്റാൻ കൗൺസിൽ തീരുമാനിച്ചു. തിങ്കളാഴ്ച രാത്രി ചേർന്ന കൗൺസിൽ യോഗത്തിലാണ് ഈ നിർണായക തീരുമാനമുണ്ടായത്.
പ്രദേശവാസികളിൽ നിന്നും ഉയർന്ന ശക്തമായ എതിർപ്പും പരാതികളും പരിഗണിച്ചാണ് സ്റ്റാഫ് റിപ്പോർട്ട് തയ്യാറാക്കിയതും കൗൺസിൽ നടപടിയെടുത്തതും. അമേരിക്കൻ ജനതയോടുള്ള അനാദരവല്ല ഇതെന്നും, യു.എസ് നേതൃത്വത്തിന്റെ നിലവിലെ വ്യാപാര നയങ്ങൾ പ്രദേശത്തെ കാർഷിക-വിനോദസഞ്ചാര മേഖലകളെ ദോഷകരമായി ബാധിച്ചതിലുള്ള ആശങ്കയാണ് തീരുമാനത്തിന് പിന്നിലെന്നും മീഫോർഡ് മേയർ റോസ് കെന്റ്നർ വ്യക്തമാക്കി.
ALSO READ ; സോഷ്യൽ മീഡിയയിൽ ബോയ്കോട്ട് ട്രെൻഡ്; കാനഡ സെൻസസിൽ ചരിത്ര വിജയം!
കൗൺസിൽ നിർദേശപ്രകാരം മുൻസിപ്പൽ അധികൃതർ പതാക ഉടൻ തന്നെ നീക്കം ചെയ്യും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പതാക വീണ്ടും ഉയർത്തുന്ന കാര്യം പുനഃപരിശോധിക്കുമെന്നും നഗരസഭ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









