📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

മാനിറ്റോബയിൽ വൻ ലഹരിവേട്ട: 33 പേർ അറസ്റ്റിൽ, പിടിയിലായവർ അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളിലെ കണ്ണികൾ

Canada Varthakal by Canada Varthakal
May 21, 2026
in Manitoba
Reading Time: 1 min read
Massive drug bust in Manitoba: 33 people arrested, those arrested have links to international criminal gangs

വിന്നിപെഗ്: മാനിറ്റോബ പ്രവിശ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയിലെ അംഗങ്ങളായ 33 പേരെ വിന്നിപെഗ് പോലീസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളായ മെക്സിക്കൻ കാർട്ടലുകൾ, ഹെൽസ് ഏയ്ഞ്ചൽസ്, വുൾഫ്‌പാക്ക് അലയൻസ് എന്നിവയുമായി ബന്ധമുള്ള ഉയർന്ന തലത്തിലുള്ള ലഹരിസംഘത്തെയാണ് പോലീസ് പിടികൂടിയത്. വിന്നിപെഗ് പോലീസ് സർവീസിന്റെ നേതൃത്വത്തിൽ രണ്ട് വർഷത്തോളമായി നടന്നുവന്ന ‘പ്രോജക്ട് പ്യൂമ’ എന്ന രഹസ്യ അന്വേഷണത്തിനൊടുവിലാണ് കാനഡയിലെ ഈ വൻ ലഹരി ശൃംഖല തകർത്തത്. പ്രതികളിൽ നിന്ന് വിപണിയിൽ 37.2 മില്യൺ ഡോളർ വിലമതിക്കുന്ന 500 കിലോഗ്രാമിലധികം മയക്കുമരുന്നുകളും മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തു.

WhatsApp Image 2026 05 05 at 00.31.17 3

അമേരിക്കയിൽ നിന്നും വലിയ ചരക്കുവാഹനങ്ങൾ വഴി കാനഡയിലെത്തിക്കുന്ന ലഹരിമരുന്നുകൾ ആൽബർട്ട, ഒന്റാറിയോ എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലാണ് ആദ്യം സൂക്ഷിച്ചിരുന്നത്. തുടർന്ന് കൊറിയർ സർവീസുകൾ, തപാൽ മാർഗ്ഗം, പ്രത്യേക അറകളുള്ള സ്വകാര്യ വാഹനങ്ങൾ എന്നിവ വഴി മാനിറ്റോബയിലേക്കും വടക്കുപടിഞ്ഞാറൻ ഒന്റാറിയോയിലേക്കും കടത്തുകയായിരുന്നു ഇവരുടെ രീതി എന്ന് പോലീസ് വ്യക്തമാക്കുന്നു. 2023 ഡിസംബറിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 2024 മേയിലാണ് പോലീസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചത്. വിപണിയിൽ വൻ വിലയുള്ള 339 കിലോഗ്രാം മെത്ത്‌അംഫെറ്റമിൻ, 175 കിലോഗ്രാം കൊക്കെയ്ൻ, 11.25 കിലോഗ്രാം ഫെന്റനിൽ എന്നിവയ്ക്ക് പുറമെ 14 തോക്കുകൾ, 7 വാഹനങ്ങൾ, ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറൻസിയും അനധികൃത സിഗരറ്റുകളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.

ADVERTISEMENT

ലഹരിസംഘത്തിന്റെ അറസ്റ്റോടെ പ്രവിശ്യയിലെ പ്രധാന വിതരണ ശൃംഖലയാണ് തകർന്നതെന്ന് വിന്നിപെഗ് പോലീസ് ഓർഗനൈസ്ഡ് ക്രൈം ഡിവിഷൻ ഇൻസ്പെക്ടർ ജോഷ് ഇവാറ്റ്സ്കി അറിയിച്ചു. പിടിയിലായവരിൽ 29 പേർ മാനിറ്റോബ സ്വദേശികളും മറ്റുള്ളവർ ഒന്റാറിയോ, ആൽബർട്ട സ്വദേശികളുമാണ്. ഇവർക്കെതിരെ മയക്കുമരുന്ന് കടത്ത്, ഗൂഢാലോചന ഉൾപ്പെടെ 174 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒന്റാറിയോ സ്വദേശികളായ രണ്ട് പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രവിശ്യയിൽ ഇത്തരം സംഘടിത കുറ്റകൃത്യങ്ങൾക്ക് സ്ഥാനമില്ലെന്നും ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ തുടരുമെന്നും മാനിറ്റോബ ജസ്റ്റിസ് മന്ത്രി മാറ്റ് വീബെ വ്യക്തമാക്കി. പ്രതികളിൽ കുറ്റം സമ്മതിച്ച ഏഴുപേർക്ക് മൂന്ന് മുതൽ 16 വർഷം വരെ തടവുശിക്ഷ കോടതി ഇതിനോടകം വിധിച്ചിട്ടുണ്ട്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Massive drug bust in Manitoba: 33 people arrested, those arrested have links to international criminal gangs
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയിലെ വിലക്കയറ്റത്തിന് തടയിടാൻ മാനിറ്റോബ; ജനങ്ങൾക്ക് താങ്ങായി പെട്രോൾ നികുതി കുറച്ചും പി.എസ്.ടി ഒഴിവാക്കിയും സർക്കാർ
Manitoba

കാനഡയിലെ വിലക്കയറ്റത്തിന് തടയിടാൻ മാനിറ്റോബ; ജനങ്ങൾക്ക് താങ്ങായി പെട്രോൾ നികുതി കുറച്ചും പി.എസ്.ടി ഒഴിവാക്കിയും സർക്കാർ

by Canada Varthakal
May 20, 2026
380 കോടിയുടെ ഭാഗ്യശാലി ആര്? കാനഡയെ അമ്പരപ്പിച്ച ആ ലോട്ടറി ടിക്കറ്റ് ഇവിടെയുണ്ട്; വിജയിയെ കാത്ത് അധികൃതർ
Manitoba

380 കോടിയുടെ ഭാഗ്യശാലി ആര്? കാനഡയെ അമ്പരപ്പിച്ച ആ ലോട്ടറി ടിക്കറ്റ് ഇവിടെയുണ്ട്; വിജയിയെ കാത്ത് അധികൃതർ

by Canada Varthakal
May 19, 2026
Controversy over passing bill; Manitoba food tax cut in crisis
Manitoba

ബിൽ പാസാക്കുന്നതിൽ തർക്കം; മാനിറ്റോബയിൽ ഭക്ഷണസാധനങ്ങളുടെ നികുതി കുറയ്ക്കാനുള്ള തീരുമാനം പ്രതിസന്ധിയിൽ

by Canada Varthakal
May 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.