ടൊറന്റോ: വടക്കേ അമേരിക്കയിലെ പ്രശസ്തമായ ‘ലേക്ക് ഒന്റാരിയോ’ (Lake Ontario) തടാകത്തിന്റെ പേര് മാറ്റില്ലെന്ന ശക്തമായ നിലപാടിൽ ഡിജിറ്റൽ മാപ്പ് കമ്പനിയായ മാപ്പ്ക്വസ്റ്റ് (MapQuest). യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തടാകത്തിന്റെ പേര് ‘ലേക്ക് അമേരിക്ക’ എന്നാക്കി മാറ്റി ഉത്തരവിറക്കുകയും ഗൂഗിൾ മാപ്പ് ഈ മാറ്റം വരുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് മാപ്പ്ക്വസ്റ്റ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി വടക്കേ അമേരിക്കയിലെ പ്രധാന നഗരങ്ങളിൽ കമ്പനി കൂറ്റൻ പരസ്യബോർഡുകൾ സ്ഥാപിച്ചു.
ചിക്കാഗോ, ലോസ് ഏഞ്ചലസ്, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, വാഷിംഗ്ടൺ ഡി.സി, ടൊറന്റോ എന്നീ ആറ് വൻനഗരങ്ങളിലാണ് ആറടി ഉയരമുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. “ഇത് ഇപ്പോഴും ലേക്ക് ഒന്റാരിയോ തന്നെയാണ്, ഞങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്” എന്ന സന്ദേശമാണ് ഈ ബോർഡുകളിലുള്ളത്. പോസ്റ്ററുകൾ സ്ഥാപിച്ചിരിക്കുന്ന കവലകളിൽ നിന്ന് ലേക്ക് ഒന്റാരിയോയിലേക്ക് പോകാനുള്ള വഴികളും ഇതിൽ കൃത്യമായി നൽകിയിട്ടുണ്ട്.
വ്യാഴാഴ്ച ടൊറന്റോയിലെ സെന്റ് ലോറൻസ് മാർക്കറ്റിന് സമീപം സ്ഥാപിച്ച ബോർഡ് വെള്ളിയാഴ്ച രാവിലെയോടെ നീക്കം ചെയ്തെങ്കിലും, ലേക്ക് ഒന്റാരിയോ എന്ന പേര് തങ്ങളുടെ മാപ്പിൽ തുടരുമെന്ന് മാപ്പ്ക്വസ്റ്റ് ജനറൽ മാനേജർ ഡഗ് ബെർഗർ വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റ് 27-നാണ് മാപ്പ്ക്വസ്റ്റ് ഈ പ്രചാരണത്തിന് തുടക്കമിട്ടത്. തടാകത്തിന് ആളുകൾക്ക് ഇഷ്ടമുള്ള പേര് നൽകാൻ സഹായിക്കുന്ന ഒരു നെയിം ജനറേറ്റർ ടൂളും കമ്പനി തങ്ങളുടെ വെബ്‌സൈറ്റിൽ അവതരിപ്പിച്ചിരുന്നു. പേര് മാറ്റാൻ തങ്ങൾ തയ്യാറല്ലെന്ന് വ്യക്തമാക്കിയ മാപ്പ്ക്വസ്റ്റിന്റെ ഈ നിലപാടിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









