Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

Manitoba Tariff Relief;യു.എസ് താരിഫ് ഭീഷണി: മാനിറ്റോബയിലെ വ്യവസായങ്ങൾക്കും തൊഴിലാളികൾക്കും ആശ്വാസ പാക്കേജുമായി സർക്കാർ

Canada Varthakal by Canada Varthakal
August 27, 2026
in Manitoba
Reading Time: 1 min read
manitoba-tariff-relief-package representative photo

manitoba-tariff-relief-package

വിന്നിപെഗ്: കാനഡ-അമേരിക്ക വ്യാപാരയുദ്ധം മൂലം പ്രതിസന്ധിയിലായ കച്ചവടക്കാർക്കും ജോലി നഷ്ടപ്പെടുന്ന തൊഴിലാളികൾക്കും പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിക്കാനൊരുങ്ങി മാനിറ്റോബ പ്രവിശ്യാ സർക്കാർ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഈ ആഴ്ച അവസാനത്തോടെ പുറത്തുവിടുമെന്ന് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂവിന്റെ ഓഫീസ് അറിയിച്ചു.

WhatsApp Image 2026 08 23 at 5.57.50 PM

കനേഡിയൻ സ്റ്റീലിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം അധിക നികുതി ഏർപ്പെടുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതിന് മറുപടിയായി അമേരിക്കൻ സ്റ്റീലിന്മേൽ കാനഡയും സെപ്റ്റംബർ 8 മുതൽ തിരിച്ചടിയായി നികുതി ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചിരുന്നു.

ADVERTISEMENT

READ ALSO ; കാനഡയിൽ ട്രംപിന് വൻ തിരിച്ചടി: ഓട്ടവയിലെ ‘ട്രംപ് അവന്യൂ’വിന്റെ പേര് വെട്ടാൻ നീക്കം, 62 കുടുംബങ്ങളുടെ വിലാസം മാറും

തീരുമാനം നടപ്പിലാകുന്നതോടെ വിപണിയിൽ തിരിച്ചടി നേരിടുന്ന കമ്പനികളെയും, അതിലൂടെ ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ള സാധാരണക്കാരായ തൊഴിലാളികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനിറ്റോബ സർക്കാർ സഹായ പാക്കേജ് കൊണ്ടുവരുന്നത്. “വ്യാപാര മേഖല തകരാതെ മുന്നോട്ട് കൊണ്ടുപോകണം. ഒപ്പം തന്നെ കമ്പനികളിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ നോക്കേണ്ടതുണ്ട്,” എന്ന് വിങ്ക്ളറിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രീമിയർ വാബ് കിന്യൂ പറഞ്ഞു.

ലളിതമായ പിന്തുണ വേണമെന്ന് വ്യവസായ മേഖല

സർക്കാർ സഹായ പാക്കേജ് പ്രഖ്യാപിക്കുന്നത് നല്ല കാര്യമാണെങ്കിലും, ജോലി നഷ്ടപ്പെട്ട ശേഷമുള്ള ആനുകൂല്യങ്ങളേക്കാൾ നിലവിലുള്ള കമ്പനികൾ അടച്ചുപൂട്ടാതെ നോക്കാനാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്ന് പ്രാദേശിക വ്യവസായികൾ പറയുന്നു.
“തീരുമാനം നടപ്പായാൽ ചില കമ്പനികൾക്ക് തിരിച്ചടിയുണ്ടാകാനും ആളുകൾക്ക് ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്.

അതുകൊണ്ട് തൊഴിലാളികൾക്ക് സഹായം നൽകുന്നത് നല്ല കാര്യമാണ്. എങ്കിലും ആളുകളുടെ ജോലി നിലനിർത്താനും കമ്പനികളെ സഹായിക്കാനുമാണ് സർക്കാർ കൂടുതൽ തുക ചെലവഴിക്കേണ്ടതെന്ന് വിന്നിപെഗിലെ ‘ഹണ്ടർ വയർ’ കമ്പനി പ്രസിഡന്റ് ഡേവിഡ് കോസ് വ്യക്തമാക്കി. സർക്കാരിന്റെ ധനസഹായത്തിന് പകരം നികുതി കുറയ്ക്കുകയും ബിസിനസ് ചെയ്യാനുള്ള തടസ്സങ്ങൾ മാറ്റുകയുമാണ് വേണ്ടതെന്ന് പ്രതിപക്ഷ പാർട്ടി പ്രതിനിധിയായ കൊൺറാഡ് നാർത്തും അഭിപ്രായപ്പെട്ടു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

American alcohol Manitoba
Manitoba

അമേരിക്കൻ മദ്യം പൂർണ്ണമായും പുറത്തേക്ക്; ട്രംപിന്റെ താരിഫിന് മാനിറ്റോബയുടെ മറുപടി

by Canada Varthakal
August 29, 2026
Manitoba Tariff Relief Package
Manitoba

യു.എസ് തീരുവയ്‌ക്കെതിരെ മാനിറ്റോബ; 100 മില്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

by Canada Varthakal
August 28, 2026
A Winnipeg Beach woman is furious after she says someone took a nude photo of her through her bedroom window.
Canada

ഡ്രോൺ ഉപയോ​ഗിച്ച് കിടപ്പുമുറിയിലെ നഗ്നചിത്രം പകർത്തി, റെസിഡന്റ്സ് ബോർഡിന് അയച്ചു; സ്വകാര്യത ലംഘിച്ചെന്ന് യുവതി

by Canada Varthakal
August 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.