വിന്നിപെഗ് : മാനിറ്റോബ പ്രവിശ്യയിൽ വൻ ജനപ്രിയ പ്രഖ്യാപനങ്ങളോടെ അവതരിപ്പിച്ച ബജറ്റ് ബില്ലിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ നിയമസഭയിൽ തർക്കം രൂക്ഷമാകുന്നു. ചില ഭക്ഷ്യവസ്തുക്കൾക്ക് പ്രവിശ്യാ സെയിൽസ് ടാക്സ് (Provincial Sales Tax – PST) കുറയ്ക്കുന്നതുൾപ്പെടെയുള്ള നിർണ്ണായക വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബില്ലിനെച്ചൊല്ലിയാണ് ബുധനാഴ്ച രാവിലെ വരെ സഭയിൽ വാദപ്രതിവാദങ്ങൾ നീണ്ടത്. വരാനിരിക്കുന്ന വേനൽക്കാല അവധിക്ക് മുന്നോടിയായി അടുത്ത തിങ്കളാഴ്ചയ്ക്കുള്ളിൽ ബിൽ നിയമമാക്കാനാണ് മാനിറ്റോബ സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്.
ഗ്രോസറികൾ, കൺവീനിയൻസ് സ്റ്റോറുകൾ എന്നിവടങ്ങളിൽ നിന്നുള്ള തയ്യാറാക്കിയ ഭക്ഷണങ്ങൾ, ലഘുഭക്ഷണങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയുടെ നികുതി ഒഴിവാക്കാനാണ് ബില്ലിലൂടെ ഭരണകക്ഷിയായ എൻ.ഡി.പി ലക്ഷ്യമിടുന്നത്. എന്നാൽ, ഈ നികുതി ഇളവ് ജനങ്ങൾക്ക് വലിയ പ്രയോജനം ചെയ്യില്ലെന്നും വരുമാന നികുതിയിൽ കുറവ് വരുത്തുകയാണ് വേണ്ടതെന്നും പ്രതിപക്ഷമായ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി ആരോപിച്ചു.
രാത്രിയിലുടനീളം നീണ്ട ചർച്ചയിൽ പ്രതിപക്ഷ അംഗമായ കെൽവിൻ ഗോർട്ട്സൻ ഏകദേശം നാല് മണിക്കൂറോളമാണ് ബില്ലിനെതിരെ സഭയിൽ സംസാരിച്ചത്.
പ്രതിപക്ഷം ബിൽ പാസാക്കുന്നത് മനഃപൂർവ്വം വൈകിപ്പിച്ചാൽ ജൂലൈ 1 മുതൽ ജനങ്ങൾക്ക് ലഭിക്കേണ്ട നികുതി ആനുകൂല്യങ്ങൾ മുടങ്ങുമെന്ന് ഭരണകക്ഷി മുന്നറിയിപ്പ് നൽകി. നിശ്ചിത സമയത്തിനകം നടപടികൾ പൂർത്തിയാക്കി ബിൽ നിയമമാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബില്ലിന്മേലുള്ള ചർച്ചകളും തുടർനടപടികളും നിയമസഭയിൽ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Manitoba legislature debates budget bill announcing tax relief; Will July 1st benefits get in the way?










