സൗത്താംപ്ടൺ: യുകെയിൽ പ്രവാസി സമൂഹത്തെ ഞെട്ടിച്ച് മലയാളി യുവാവിന് നേരെ ക്രൂരമായ കത്തിക്കുത്ത്. വയറിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ രക്തം വാർന്ന നിലയിലാണ് പോലീസ് കണ്ടെത്തിയത്. ഉടൻതന്നെ എമർജൻസി ടീം ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ അതീവ ഗുരുതരാവസ്ഥയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് യുകെയിൽ താമസിക്കുന്ന ഒരു മലയാളി ദമ്പതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ അക്രമത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വ്യക്തത വന്നിട്ടില്ല. കസ്റ്റഡിയിലുള്ള ദമ്പതികളെ പോലീസ് കേന്ദ്രങ്ങളിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
യുണൈറ്റഡ് കിങ്ഡത്തിലെ മലയാളി പ്രവാസി സമൂഹത്തിനിടയിൽ വലിയ ഞെട്ടലും ആശങ്കയുമാണ് ഈ സംഭവം സൃഷ്ടിച്ചിരിക്കുന്നത്. സംഭവസ്ഥലത്ത് കൂടുതൽ ഫോറൻസിക് പരിശോധനകളും അന്വേഷണങ്ങളും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








