ഒട്ടാവ: വിദേശ തൊഴിലാളികൾക്കായി ‘ലോ-വേജ്’ ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെന്റ് അഥവാ LMIA അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിരുന്ന എട്ടു നഗരങ്ങളിൽ ഫെഡറൽ സർക്കാർ വിലക്ക് നീക്കി. ഹാലിഫാക്‌സ്, വിന്നിപെഗ്, റെജീന എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലാണ് ഇപ്പോൾ അപേക്ഷകൾ വീണ്ടും പ്രോസസ്സ് ചെയ്ത് തുടങ്ങിയിരിക്കുന്നത്. ജൂലൈ 10 മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വന്നത്.

അതാത് നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 6 ശതമാനത്തിൽ താഴെയായ സാഹചര്യത്തിലാണ് ഈ മേഖലകളിൽ വീണ്ടും അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയത്. ഇതിൻപ്രകാരം ഹാലിഫാക്‌സ്, സെന്റ് ജോൺ, ഫ്രെഡറിക്ടൺ, ഡ്രമ്മണ്ട്‌വില്ലെ, കിംഗ്സ്റ്റൺ, സെന്റ് കാതറൈൻസ്-നയാഗ്ര, വിന്നിപെഗ്, റെജീന എന്നീ നഗരങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും. അതേസമയം, തൊഴിലില്ലായ്മ നിരക്ക് 6 ശതമാനത്തിന് മുകളിലായതിനാൽ സസ്‌കാറ്റൂൺ, റെഡ് ഡിയർ, കാംലൂപ്സ്, ചില്ലിവാക്ക് തുടങ്ങിയ 26 നഗരങ്ങളിൽ ഒക്ടോബർ 9 വരെ ലോ-വേജ് LMIA അപേക്ഷകൾ സ്വീകരിക്കില്ല.
കാർഷിക മേഖല, നിർമ്മാണം, ആരോഗ്യ സംരക്ഷണം, നഴ്സിംഗ് തുടങ്ങിയ ചില പ്രത്യേക തൊഴിൽ വിഭാഗങ്ങളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒക്ടോബർ 10-നായിരിക്കും സർക്കാർ അടുത്ത അപ്‌ഡേറ്റ് പുറത്തിറക്കുക. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Low-wage LMIA processing restrictions lifted for eight regions, including Halifax, Winnipeg, and Regina
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





