Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

ഗുണനിലവാരത്തിൽ വീഴ്ച: വിന്നിപെഗിലെ പ്ലാസ്മ ശേഖരണ സ്ഥാപനമായ ഗ്രിഫോൾസിന്റെ ലൈസൻസ് റദ്ദാക്കി ഹെൽത്ത് കാനഡ

Canada Varthakal by Canada Varthakal
September 23, 2026
in Manitoba
Reading Time: 1 min read
Grifols Winnipeg

Image credits: screen grab

വിന്നിപെഗ് : വിന്നിപെഗിൽ പ്രവർത്തിക്കുന്ന സ്വകാര്യ പ്ലാസ്മ ശേഖരണ സ്ഥാപനമായ ഗ്രിഫോൾസിന്റെ ടെയ്ലർ അവന്യൂ കേന്ദ്രത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ഹെൽത്ത് കാനഡ. 693 ടെയ്ലർ അവന്യൂവിലുള്ള ഈ കേന്ദ്രത്തിൽ ഗുണനിലവാരത്തിൽ വലിയ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഫെഡറൽ റെഗുലേറ്ററുടെ നടപടി. ദാതാവിന്റെ മരണത്തിന് പിന്നാലെ നടത്തിയ പരിശോധനകളിലാണ് ഈ ക്രമക്കേടുകൾ വ്യക്തമായത്.

example pic 1

കഴിഞ്ഞ ഒരു വർഷത്തിനിടെ വിന്നിപെഗിലെ ഗ്രിഫോൾസ് ക്ലിനിക്കുകളിൽ പ്ലാസ്മ ദാനം ചെയ്ത രണ്ടുപേർ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2025 ഒക്ടോബർ 25-ന് ടെയ്ലർ അവന്യൂ കേന്ദ്രത്തിൽ പ്ലാസ്മ ദാനം ചെയ്യുന്നതിനിടെ 22-കാരിയായ റോഡിയാത്ത് അലബേദെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഇതിനെ തുടർന്ന് കാനഡയിലെ വിവിധ സംഘടനകൾ സ്ഥാപനത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്നു.

ADVERTISEMENT

ആവശ്യമായ തിരുത്തൽ നടപടികൾ ഫലപ്രദമായി നടപ്പിലാക്കാൻ കമ്പനിക്ക് സാധിച്ചില്ലെന്ന് ഹെൽത്ത് കാനഡ അറിയിച്ചു. ടെയ്ലർ അവന്യൂ കേന്ദ്രത്തിൽ ശരിയായ രീതിയിൽ മാനേജ്മെന്റ് പ്രവർത്തിക്കുന്നില്ലെന്ന് പരിശോധനകളിൽ തെളിഞ്ഞു. സ്പെയിൻ ആസ്ഥാനമായ ഈ കമ്പനിക്ക് കാനഡയിൽ 17 പ്ലാസ്മ ശേഖരണ കേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാം സമഗ്രമായ പരിശോധനകൾ നടത്തണമെന്ന ആവശ്യവും ശക്തമാണ്.

അലബേദെയുടെ മരണത്തിന് പിന്നാലെ നടത്തിയ ആദ്യ പരിശോധനയിൽ തന്നെ നിരവധി വീഴ്ചകൾ കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ പരിശോധനകൾക്ക് ശേഷവും പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പനി തയ്യാറായില്ല. തുടർന്ന് ഓഗസ്റ്റ് 13-ന് ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. ഇതേ തുടർന്ന് കാനഡയിലെ എല്ലാ കേന്ദ്രങ്ങളിലെയും പ്രവർത്തനം കമ്പനി സ്വമേധയാ നിർത്തിവച്ചിരുന്നു.

Also Read: ഇന്ത്യ-കാനഡ വ്യാപാര കരാർ ഡിസംബറിനുള്ളിൽ; സ്ഥിരീകരിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

കാനഡയിലെ ഓക്‌വില്ലിലുള്ള പ്രധാന ഓഫീസിൽ നടത്തിയ പരിശോധനയിലും സമാനമായ വീഴ്ചകൾ കണ്ടെത്തിയിരുന്നു. നിലവിൽ പ്രവർത്തനം പൂർണ്ണമായും പുനരാരംഭിക്കാൻ ആവശ്യമുള്ള തിരുത്തലുകൾ വരുത്താൻ ഗ്രിഫോൾസുമായി സംസാരിക്കുമെന്ന് ഹെൽത്ത് കാനഡ വ്യക്തമാക്കി. മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ കേന്ദ്രത്തിന് തുടർന്ന് പ്രവർത്തിക്കാൻ അനുമതി നൽകുകയുള്ളൂ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Winnipeg Drug Contamination
Manitoba

ഇനി കൂടുതൽ അപകടം? വിന്നിപെഗിലെ മയക്കുമരുന്നുകളിൽ വിഷാംശം വർധിക്കുന്നതായി റിപ്പോർട്ട്

by Canada Varthakal
September 24, 2026
plane is pictured in a ditch at the Portage la Prairie Airport
Manitoba

ടേക്ക്-ഓഫിനിടെ സാങ്കേതിക തകരാർ, റൺവേയിൽ നിന്ന് തെന്നി മറിഞ്ഞ് വിമാനം; മാനിറ്റാേബയിൽ രണ്ടുപേർക്ക് പരിക്ക്

by Canada Varthakal
September 22, 2026
Winnipeg Police
Manitoba

ഒന്റാരിയോ സിനഗോഗിന് പുറത്തെ വെടിവെപ്പ്: വിന്നിപെഗ്ഗിൽ ആരാധനാലയങ്ങളിൽ സുരക്ഷ ശക്തമാക്കി

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.