📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

‘ബാറിൽ വച്ച് അസഭ്യം പറഞ്ഞു, ലൈംഗികമായി അധിക്ഷേപിച്ചു’: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മുൻകൂർ ജാമ്യം തേടി നടി ലക്ഷ്മി മേനോൻ

Canada Varthakal by Canada Varthakal
August 27, 2025
in Kerala
Reading Time: 1 min read
Lakshmi Menon

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രതിയായ നടി ലക്ഷ്മി മേനോൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തടഞ്ഞ കോടതി, ഓണത്തിനുശേഷം ഹർജി പരിഗണിച്ച് വാദം കേൾക്കും.എറണാകുളം നോർത്ത് പോലീസ് കേസിൽ പ്രതിചേർത്തതോടെ നടി ഒളിവിൽ പോയതായി സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് നടിക്കൊപ്പമുണ്ടായിരുന്ന മിഥുൻ, അനീഷ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ സ്വദേശിയായ ഐടി ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

കൊച്ചിയിലെ ഒരു ബാറിൽ വച്ചുണ്ടായ തർക്കമാണ് സംഭവങ്ങൾക്ക് കാരണമായതെന്നാണ് വിവരം. തുടർന്ന് പ്രതികൾ കാറിൽ വെച്ച് മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു.

ADVERTISEMENT

അതേസമയം, പരാതിക്കാരൻ ഉന്നയിച്ച ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും, തനിക്ക് കുറ്റകൃത്യവുമായി യാതൊരു ബന്ധവുമില്ലെന്നും നടി പറയുന്നു. പരാതിക്കാരൻ തന്നെ ബാറിൽ വെച്ച് അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു. ബാറിൽ നിന്ന് ഇറങ്ങിയ ശേഷവും ഇയാൾ കാറിൽ പിന്തുടരുകയും ബിയർ കുപ്പികൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് നടിയുടെ ജാമ്യ ഹരജിയിൽ പറയുന്നത്.

ADVERTISEMENT

ഞായറാഴ്ച രാത്രി കൊച്ചിയിലെ ബാനർജി റോഡിലുള്ള ഒരു ബാറിൽ വെച്ചാണ് തർക്കങ്ങളുടെ തുടക്കം. പിന്നീട് തർക്കം റോഡിലേക്കും നീങ്ങി. രാത്രി 11.45-ഓടെ നോർത്ത് പാലത്തിൽ വെച്ച് പ്രതികൾ കാർ തടഞ്ഞ് പരാതിക്കാരനെ കാറിൽ നിന്ന് വലിച്ചിറക്കി കൊണ്ടുപോയെന്നാണ് എഫ്ഐആറിൽ പറയുന്നത്. കാറിൽ വെച്ച് മർദിച്ച ശേഷം ഇയാളെ ആലുവ പറവൂർ കവലയിൽ ഇറക്കിവിടുകയായിരുന്നു. യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നിലവിൽ നടി ഒളിവിൽ കഴിയുകയാണെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

Lakshmi Menon Seeks Bail in Kidnapping Case

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CID മൂസയുടെ സ്രഷ്ടാവ്; ഡിറ്റക്ടീവ് ചിത്രകഥാകൃത്ത് കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു
Kerala

CID മൂസയുടെ സ്രഷ്ടാവ്; ഡിറ്റക്ടീവ് ചിത്രകഥാകൃത്ത് കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

by Canada Varthakal
May 15, 2026
പെട്രോളിനും ഡീസലിനും വില കൂട്ടി, എണ്ണക്കമ്പനികളുടെ ആവശ്യം പരി​ഗണിച്ച് കേന്ദ്ര സർക്കാർ
Kerala

പെട്രോളിനും ഡീസലിനും വില കൂട്ടി, എണ്ണക്കമ്പനികളുടെ ആവശ്യം പരി​ഗണിച്ച് കേന്ദ്ര സർക്കാർ

by Canada Varthakal
May 15, 2026
യുഡിഎഫ് മന്ത്രിസഭ: കോൺഗ്രസിന് 11, ലീഗിന് 5; ധാരണയായതായി സൂചന
Kerala

യുഡിഎഫ് മന്ത്രിസഭ: കോൺഗ്രസിന് 11, ലീഗിന് 5; ധാരണയായതായി സൂചന

by Canada Varthakal
May 15, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.