രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവ് വരുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. എണ്ണക്കമ്പനികൾ നേരിടുന്ന കനത്ത സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർധിപ്പിച്ചത്. പുതിയ തീരുമാനപ്രകാരം പെട്രോൾ വില ലിറ്ററിന് 94.77 രൂപയിൽ നിന്ന് 97.77 രൂപയായും, ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും ഉയർന്നു. മെയ് 15 മുതൽ വില വർധനവ് പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ധനവില അഞ്ച് രൂപയെങ്കിലും വർധിപ്പിക്കണമെന്നായിരുന്നു എണ്ണക്കമ്പനികളുടെ പ്രാഥമിക ആവശ്യം. എന്നാൽ പൊതുജനങ്ങളുടെ താല്പര്യം കൂടി പരിഗണിച്ച് മൂന്ന് രൂപ വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. നിലവിൽ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിലും വരും ദിവസങ്ങളിൽ വർധനവുണ്ടായേക്കുമെന്ന് സൂചനയുണ്ട്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധനവിലയിൽ മാറ്റം വരുത്തുന്നത്. 2022 മുതൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ മാറ്റങ്ങൾക്കിടയിലും ഇന്ത്യയിൽ ചില്ലറ വിൽപ്പന നിരക്കുകൾ മരവിപ്പിച്ചിരിക്കുകയായിരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 126 ഡോളർ വരെ ഉയർന്നത് എണ്ണക്കമ്പനികളുടെ സാമ്പത്തിക അടിത്തറയെ ബാധിച്ചതാണ് ഇപ്പോൾ വില വർധിപ്പിക്കാൻ കാരണമായത്.
The central government has increased the prices of petrol and diesel, considering the demand of oil companies.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



