ന്യൂയോർക്ക്: കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും രാജ്യാന്തര പോപ് താരം കാറ്റി പെറിയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രം പുറത്തുവന്നതോടെ വാർത്തയ്ക്ക് സ്ഥിരീകരണമായി.
കാലിഫോർണിയയിലെ സാന്താ ബാർബറയിൽ കാറ്റി പെറിയുടെ ആഡംബര നൗകയിൽ വെച്ചാണ് ഇരുവരും ചുംബിക്കുന്ന ചിത്രം ക്യാമറയിൽ പതിഞ്ഞത്. കറുത്ത നീന്തൽക്കുപ്പായത്തിൽ ഹോട്ട് ലുക്കിലുള്ള പെറി ട്രൂഡോയെ ചുംബിക്കുന്നതും ഇരുവരും ആലിംഗനം ചെയ്യുന്നതുമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. മോൺട്രിയലിലെ അത്താഴവിരുന്നിനിടെ മാധ്യമ ശ്രദ്ധയിൽ അസ്വസ്ഥനായ ട്രൂഡോ നടിയുമായി അകന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇവരുടെ ഈ സ്വകാര്യ നിമിഷങ്ങൾ പുറത്തുവരുന്നത്.
ജൂലൈയിൽ മോൺട്രിയലിൽ നടന്ന ഒരു അത്താഴവിരുന്നിനിടെയാണ് ഇരുവരും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇതിനുശേഷം കാനഡയിൽ നടന്ന കാറ്റി പെറിയുടെ ‘ലൈഫ് ടൈംസ് ടൂർ’ സ്റ്റോപ്പിലും ട്രൂഡോ പങ്കെടുത്തത് വാർത്തയായിരുന്നു.
ഏഴ് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2025 ജൂണിലാണ് കാറ്റി പെറി നടൻ ഒർലാൻഡോ ബ്ലൂമുമായുള്ള ബന്ധം അവസാനിപ്പിച്ചത്. 18 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2023 ഓഗസ്റ്റിലാണ് ജസ്റ്റിൻ ട്രൂഡോ ഭാര്യ സോഫി ഗ്രിഗോയറിൽ നിന്ന് വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. ഇവർക്ക് മൂന്ന് കുട്ടികളാണുള്ളത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Canada ex-PM Justin Trudeau trolled after shirtless, kissing photo with Katy Perry goes viral





